
കെഎസ്ആർടിസിയിൽ അനധികൃത നിയമനത്തിനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ജൂനിയർ അസിസ്റ്റന്റ് നിയമനത്തിലാണ് അട്ടിമറി. റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ് ആണ് ആശ്രിത നിയമനത്തിന് നീക്കം.
1700 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇവരെ ഒഴിവാക്കി ആശ്രിത നിയമനത്തിന് നടപടികൾ ആരംഭിച്ചത്. ഉദ്യോഗസ്ഥയുടെ ഫോൺ സംഭാഷണം കൈരളി ന്യൂസിന്. ചട്ടപ്രകാരം നൂറിൽ 5 ശതമാനം മാത്രമാണ് ആശ്രിത നിയമനം. ഒരാളെപ്പോലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കാതെയാണ് നീക്കം. സംസ്ഥാന നീക്കത്തിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. മുഖ്യമന്ത്രി ഇടപെടണം എന്ന് ആവശ്യവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്.
ALSO READ; വൈദ്യുതി ബില്ലിൽ സര്‍ചാര്‍ജ് ; 5.45 കോടിയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിലേക്ക്
ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള വിവര ശേഖരത്തിനായി തങ്ങൾ യൂണിറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റാങ്ക് ലിസ്റ്റിൽ പുരോഗതി ഒന്നും ഇല്ലെന്നാണ് ഉദ്യോഗാർത്ഥി ഓഫീസിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി. എന്നാൽ, ആശ്രിത നിയമനുള്ള നടപടികൾ ഏതാണ്ടൊക്കെ പൂർത്തിയായി കഴിഞ്ഞതായും ഉദ്യോഗാർത്ഥിയ്ക്ക് ഓഫീസർ മറുപടി നൽകി.
കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുന്നേ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. അധികാരത്തിലെത്തി പത്ത് ദിവസം തികയും മുമ്പേ പാരീയത്തുകാവിൽ നടത്തിയ പൊലീസ് നരനായാട്ട് മുതൽ എണ്ണിയാലൊടുങ്ങാത്ത നിയമലംഘനങ്ങൾ സതീശൻ സർക്കാരിന്റേതായി പറയാനുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

