
തൃശൂർ അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചു കയറി.കുന്നംകുളം അക്കിക്കാവിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 10. 50 ഓടെയായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസിനുമുന്നിലേക്ക് പെട്ടെന്ന് ഒരു കാർ വന്നപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഒരു പലചരക്ക് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ALSO READ:ബാഗിനുള്ളിൽ അറയുണ്ടാക്കി ഹെറോയിൻ കടത്തൽ; ആലുവയിൽ ഇതര സംസ്ഥാനക്കാരി പിടിയിൽ
അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു.
ENGLISH SUMMARY: A KSRTC low-floor bus crashed into a shop in Akkikavu, Thrissur. The accident took place in Akkikavu, Kunnamkulam. The bus was going from Kozhikode to Ernakulam. The accident occurred at around 10.50 pm tonight. The bus, which was coming from Changaramkulam to Kunnamkulam, was hit by a car when it suddenly came in front of it. The bus lost control and crashed into a nearby grocery shop.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

