
കാര്യക്ഷമമായ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസി അതിവേഗം മുന്നോട്ട്. 86 ഡിപ്പോകള്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള ഹരിതകേരളം മിഷന്റെ അംഗീകാരവും സര്‍ട്ടിഫിക്കറ്റും ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലും ഹരിതകേരളം മിഷന്റെ സഹകരണത്തോടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു പോവുകയാണ്.
വര്‍ഷങ്ങളായി യൂണിറ്റുകളിലും വര്‍ക്ക് ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്‌സിന്‍, പ്ലാസ്റ്റിക്, ഇ വേസ്റ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ 104 ടണ്‍ മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കെഎസ്ആര്‍ടിസി കൈമാറിക്കഴിഞ്ഞു. നീക്കം ചെയ്യപ്പെടുന്ന മാലിന്യത്തിന്റെ സ്ഥിതി വിവര കണക്ക് കൃത്യമായി കണക്കാക്കുന്നതിന് ഈ ഗേറ്റ് സംവിധാനവും കെഎസ്ആര്‍ടിസി നടപ്പിലാക്കിയിട്ടുണ്ട്. മാലിന്യ മുക്ത പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബസ് സ്റ്റേഷനുകളിലെ സൗന്ദര്യവല്‍ക്കരണവും നടപ്പിലാക്കി വരികയാണ്.
നീക്കം ചെയ്തിട്ടുള്ളതായ മാലിന്യങ്ങള്‍ ഏതുതരം ആണെന്നും എത്ര അളവ് ആണെന്നുള്ളതും അവശേഷിക്കുന്നുണ്ടോ എന്നുള്ളതും കൃത്യമായി മനസ്സിലാക്കുന്നതിലേക്കായുള്ള സ്ഥിതി വിവര കണക്ക് ശേഖരിക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സോഫ്റ്റ്വെയര്‍ ഓണ്‍ലൈന്‍ എന്‍ട്രി സംവിധാനം ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
Also Read : അടിമുടി മാറാനൊരുങ്ങി കെ എസ് ആര്‍ ടി സി; ബസ് സ്റ്റേഷനുകളില്‍ ലാൻഡ് ഫോണുകൾക്ക് പകരം ഇനി മൊബൈൽ ഫോണുകള്‍
ഹരിതകേരളം മിഷന്റെ ഏകോപനത്തോടെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി മാലിന്യ മുക്ത ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ജീവനക്കാര്‍ക്ക് മാലിന്യമുക്ത ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തു.
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഉള്‍പ്പെടെ സമഗ്രമായ സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിലേക്കായി ‘ഡിപ്പോ സുരക്ഷ 360′ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.’
കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകള്‍ ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചു വരികയാണ്. 600 ബിന്നുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി ബസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി 2000 ബിന്നുകള്‍ സ്ഥാപിക്കുന്നുണ്ട്. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേര്‍ന്നാണ് ഈപദ്ധതി നടപ്പാക്കുന്നത്. ബസ്സുകളിലെ ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യം ബസ്സ്‌റ്റേഷനില്‍ വെച്ച് തരം തിരിച്ചു സംസ്‌കരിക്കുന്നതിനായി ഹരിത കര്‍മ്മ സേന വഴി കൈമാറും.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ച് ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടേയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടുകൂടി നടന്നുവരുന്ന മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്നും വലിയ സഹകരണവും പിന്തുണയും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here