കെഎസ്ആര്‍ടിസിയില്‍ അടുത്തയാ‍ഴ്ച ശമ്പളം നല്‍കും, അലവന്‍സും പരിഗണനയില്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്  22 ന് ഉള്ളിൽ ശമ്പളം നൽകാനാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും അലവന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു.

അതേസമയം,അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ALSO READ:ഇന്ന് വൈകുന്നേരം പാല്‍ ചായയ്ക്ക് പകരം ഒരു വെറൈറ്റി ചായ ആയാലോ ?

10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

ALSO READ: തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാന്‍ ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News