കൊടകരയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് പറമ്പിലേക്ക് ഇടിച്ചുകയറി

KSRTC Super Fast Bus accident

ദേശീയപാത കൊടകരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നും തിരുവില്ലാമലയ്ക്ക് പോയിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. എതിർശയിലൂടെ റോഡും സർവീസ് റോഡും കടന്ന് സമീപത്തെ പറമ്പിലേക്ക് ബസ് ഇടിച്ചു കയറി.

ALSO READ: കെപിസിസി ആസ്ഥാനത്ത് നാടകീയ രം​ഗങ്ങൾ; ഇന്ദിരാഭവനിൽ മാധ്യമങ്ങളെ പുറത്താക്കി ഗേറ്റ് പൂട്ടി, പിന്നീട് നേതാക്കളിടപെട്ട് പ്രവേശനം അനുവദിച്ചു

വ്യാഴാഴ്ച പുലർച്ച ആയിരുന്നു അപകടം നടന്നത്. പേരാമ്പ്ര മേൽപ്പാലം ഇറങ്ങിവരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ കൊടകര പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി. യാത്രക്കാർക്ക് നിസാരമായി പരുക്കേറ്റു.

എറണാകുളത്ത് ബസ് അപകടത്തിൽപ്പെട്ടു

എറണാകുളത്ത് ദേശീയ പാതയിലും യാത്രാ ബസ് അപകടത്തിൽപ്പെട്ടു. എറണാകുളം പൊന്നുരുന്നിയിലാണ് അപകടം നടന്നത്. ബസ് മിനി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

ALSO READ: പൂപ്പാറയിൽ പുഴ കയ്യേറിയവരെ ഒഴിപ്പിക്കുന്നു; പൊളിച്ച് നീക്കുക 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങൾ, സ്ഥലത്ത് നിരോധനാജ്ഞ

അപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ലെന്നാണ് വിവരം. എന്നാൽ അപകടത്തെ തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News