
കൊല്ലം ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപ്പിടിച്ചു. ആളപായമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കടക്കൽ നിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു.
പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ പുനലൂർ ഡിപ്പോയിലെ KL 15A 0612 നമ്പർ സൂപ്പർഫാസ്റ്റ് ബസാണ് പുലർച്ചെ ചടയമംഗലം കുരിയോട് ഭാഗത്ത് വച്ച് തീപിടിച്ചത്. ബസിന്റെ മുൻഭാഗത്തെ ടയറിന് തീപിടിച്ചു. ബാറ്ററി ഭാഗത്തുനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് ബസിന്റെ ടയറിന് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ ഒൻപത് യാത്രക്കാർ ഉണ്ടായിരുന്നു.
Also Read: കള്ളാടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി
ഇവരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടു. പുലർച്ചെ 5.45 ആയിരുന്നു തീപിടുത്തം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

