തുടർച്ചയായി 6 ദിവസം ഒരു ബസ് പോലും ഓഫ് റോഡ് ഇല്ലാതെ സർവീസ്: കെഎസ്ആർടിസി കോന്നി ഡിപ്പോയിലെ ചാർജ്ജ്മാന് ആദരം

തുടർച്ചയായി 6 ദിവസം ഒരു ബസ് പോലും ഓഫ് റോഡ് ഇല്ലാതെ സർവീസുകൾ ഓപ്പറേറ്റ് ചെയ്ത ‘കെഎസ്ആർടിസി കോന്നി ഡിപ്പോയിലെ ചാർജ്ജ്മാനെ ആദരിച്ചു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസിയിലെ ഓഫ് റോഡ് 500ല്‍ താഴെ എത്തിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു.

ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും കടുത്ത പരിശ്രമങ്ങളിലൂടെയും, കൃത്യമായ പ്ലാനിംഗിലൂടെയും കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5% ത്തിൽ നിലനിർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിൻ്റെ ഫലമായി മെയ്, ജൂൺ മാസങ്ങളിൽ ശരാശരി ഓഫ് റോഡ് ബസുകളുടെ എണ്ണം 500ല്‍ താഴെ നിലനിർത്തുന്നതിനും 02.06.2025-ൽ 432 വരെയായി കുറയ്ക്കുന്നതിനും സാധിച്ചിട്ടുണ്ട്.

Also read – സ്വകാര്യ ഭൂമിയില്‍ മറയൂര്‍ ചന്ദനമരം നട്ടുവളര്‍ത്താം; ട്രീ ബാങ്കിങ് പദ്ധതിയുമായി വനം വകുപ്പ്

തുടർച്ചയായി 6 ദിവസം ഓഫ് റോഡ് സീറോ ആക്കുന്നവർക്ക് അവാർഡ് നൽകി ആദരിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി മിക്കവാറും ദിവസങ്ങളിൽ ഓഫ് റോഡ് സീറോ ആക്കുകയും കൃത്യമായി ബസ്സുകളുടെ പരിപാലനം നിർവഹിച്ച് ജൂൺ മാസത്തിൽ തുടർച്ചയായി ആറു ദിവസം ഒരു ബസ് പോലും ഓഫ് റോഡ് ഇല്ലാതെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്ത കോന്നി ഡിപ്പോയിലെ ചാർജ്മാൻ കെ. ജയകുമാറിനെ കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ അനുമോദന പത്രം നൽകി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News