തിരുവനന്തപുരത്തെ കെ എസ് ആര്‍ ടി സി യൂണിറ്റുകള്‍ക്ക് ഹരിത കേരളം മിഷന്‍ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ksrtc-trivandrum

തിരുവനന്തപുരം ജില്ലയിലെ കെ എസ് ആര്‍ ടി സി യൂണിറ്റുകള്‍ക്ക് മികച്ച മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഹരിത കേരളം മിഷന്‍ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഹരിത കേരളം മിഷന്‍ മാലിന്യ മുക്ത പ്രവര്‍ത്തങ്ങളില്‍ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വച്ച തിരുവനന്തപുരം ജില്ലയിലെ കോര്‍പറേഷന്‍ / മുനിസിപ്പാലിറ്റി / പഞ്ചായത്ത് തലത്തിലെ എല്ലാ
കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ക്കും യൂണിറ്റുകള്‍ക്കുമാണ് ഹരിത കേരളം മിഷന്‍ സാക്ഷ്യപത്രം വിതരണം ചെയ്തത്.

കെ എസ് ആര്‍ ടി സി ചീഫ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാക്ഷ്യപത്ര വിതരണ ചടങ്ങ് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Read Also: മുതലപ്പൊഴി: മണൽനീക്ക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം; ഡ്രഡ്ജിംഗ് നാളെ പുനരാരംഭിക്കും

അശോക് കുമാര്‍ (ജില്ലാ കോഓർഡിനേറ്റര്‍, ഹരിത കേരളം മിഷന്‍), പി അജയകുമാര്‍ (സ്റ്റേറ്റ് പ്രോഗ്രാമിങ് ഓഫീസര്‍), ജിത്തേഷ് കെ വി (പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍), റസീന (നവകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍), സുരേന്ദ്രന്‍ (വനിത വികസന കോര്‍പ്പറേഷന്‍), ഉല്ലാസ് ബാബു (ജനറല്‍ മാനേജര്‍ എസ്റ്റേറ്റ് സെക്ഷന്‍), ശശികല ഗജ്ജാര്‍ (സ്റ്റേറ്റ് ഹൗസ് കീപ്പിങ് കോഡിനേറ്റര്‍, കെ എസ് ആര്‍ ടി സി), യൂണിറ്റ് ഓഫീസര്‍, മാലിന്യമുക്ത ചുമതലയുള്ള സൂപ്രണ്ട്, മാലിന്യ മുക്ത യൂണിറ്റ് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News