ഓണാവധിക്ക് ട്രെയിനിൽ തിരക്കേറി; ബാംഗ്ലൂരിൽ നിന്ന് നിരവധി സർവീസുകളുമായി കെഎസ്ആർടിസി

ഓണാവധിയ്ക്ക് ബാംഗ്ലൂരിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കേറിയതോടെ ബസ് സർവീസുകളെ ആശ്രയിക്കുന്നവർ കൂടുതലായി. എന്നാൽ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് നിരവധി സർവീസുകളാണ് കെഎസ്ആർടിസി സ്വിഫ്റ്റ് നടത്തുന്നത്. ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കെഎസ്ആർടിസിയുടെ സൈറ്റ് വഴിയും ആപ്പ് വഴിയും സൗകര്യമുണ്ട്. ബാംഗ്ലൂർ ബസ് സർവീസുകളുടെ ടിക്കറ്റുകൾ www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്സൈറ്റുകൾ വഴിയും enteksrtc, ente ksrtc neo oprs എന്നീ മൊബൈൽ ആപ്പുകൾ വഴിയും ബുക്ക് ചെയ്യാം. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്. കെഎസ്ആർടിസി, കൺട്രോൾറൂം മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – വാട്സാപ്പ് – +919497722205 എന്നിവയിലൂടെയും ബന്ധപ്പെടാം.

also read :യുവരാജ് സിങിന് പെണ്‍കുഞ്ഞ് പിറന്നു; ഫോട്ടോ പങ്കുവെച്ച് താരം

പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തൃശൂർ, കോഴിക്കോട് തുടങ്ങി നിരവധി നഗരങ്ങിലേക്കാണ് കെഎസ് ആർടിസി സർവീസ് നടത്തുന്നത്. ബാംഗ്ലൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്വിഫ്റ്റ് എസി സീറ്റർ ബസ് ഹൊസൂർ – സേലം – കോയമ്പത്തൂർ – പാലക്കാട് – തൃശൂർ – കോട്ടയം വഴിയാണ് സർവീസ്. ബാംഗ്ലൂരിൽനിന്ന് കോട്ടയത്തേക്കുള്ള സർവീസ് -പെരിന്തൽമണ്ണ – നിലമ്പൂർ – ഗൂഡലൂർ – മൈസൂർ വഴിയുമാണ്. ബാംഗ്ലൂർ – പത്തനംതിട്ട എസി സീറ്റർ ബസ് രാത്രി 8:30നാണ് ബാംഗ്ലൂരിൽനിന്ന് സർവീസ് ആരംഭിക്കുന്നത്. തുടർന്ന് 09:30 പിഎം ഹൊസൂർ എത്തിച്ചേരും. 11:30 പിഎം സേലം, 02.45 എഎം കോയമ്പത്തൂർ 04:00 എഎം പാലക്കാട്, 05:30 എഎം തൃശ്ശൂർ, 08:30 എഎം കോട്ടയം, 10:15 എഎം പത്തനംതിട്ട എന്നിങ്ങനെയാണ് വിവിധ സ്റ്റോപ്പുകളിൽ എത്തിച്ചേരുന്ന സമയം. ബാംഗ്ലൂർ – കണ്ണൂർ ബസ് ബാംഗ്ലൂരിൽ നിന്ന് രാത്രി 9:30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ അഞ്ച് മണിയ്ക്ക് കണ്ണൂർ എത്തുന്ന വിധിത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മൈസൂർ – ഇരിട്ടി – തലശേരി വഴിയാണ് ഈ ബസ് സർവീസ്. മൈസൂർ 00:20, തലശ്ശേരി -05:25 കണ്ണൂർ – 05:45 എന്നിങ്ങനെയാണ് സ്റ്റോപ്പുകളിൽ എത്തിച്ചേരുന്ന സമയം.

also read :ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ബാംഗ്ലൂർ ബസ് ബാംഗ്ലൂരിൽ നിന്നും വൈകുന്നേരം – 03:45ന് സർവീസ് ആരംഭിച്ച് മൈസൂർ – ഗൂഡല്ലൂർ – നിലമ്പൂർ – പെരിന്തൽമണ്ണ – തൃശൂര്‍ വഴി രാവിലെ 03:45നാണ് കോട്ടയം എത്തിച്ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News