
കോഴിക്കോട് വച്ച് നടന്ന കെ എസ് ടി എയുടെ 34-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ഡി സുധീഷിനെ പ്രസിഡന്റായും ടി കെ എ ഷാഫിയെ ജനറല്‍ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. ഉച്ചഭക്ഷണ പദ്ധതിയും പാഠ്യ പദ്ധതി പരിഷ്‌കരണവും കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമ്മേളനത്തില്‍ പ്രസംഗിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നാം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ ഡി സുധീഷിനെ പ്രസിഡന്റായും മലപ്പുറം സ്വദേശിയായ ടി കെ എ ഷാഫിയെ ജനറല്‍ സെക്രട്ടറിയായും കണ്ണൂര്‍ സ്വദേശിനിയായ എ കെ ബീനയെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു. ‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സംസ്ഥാന സമ്മേളനം ചേര്‍ന്നത്.
അഞ്ച് വൈസ് പ്രസിഡന്റുമാരെയും അഞ്ച് സെക്രട്ടറിമാരെയും സമ്മേളനത്തില്‍ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടക്കം 82 അംഗങ്ങൾ അടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

