കെ എസ് യു ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകന് പരുക്ക്

KSU ATTACK

കോട്ടയത്ത് കെ എസ് യു ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകന് പരുക്ക്. എം .ജി സർവ്വകലാശാലയ്ക്ക് കീഴിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം വർഷ വിദ്യാർത്ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിനന്ദിനാണ് കെ എസ് യു ആക്രമണത്തിൽ പരിക്കേറ്റത്.

ക്യാമ്പസ്സിലെ നാലാം വർഷ വിദ്യാർഥികളും കെ എസ് യു പ്രവർത്തകരുമായ ഫുഹാദ്, അജ്മൽ, വൈഷ്ണവ്, സാബിത് എന്നിവർ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗിങിനിരയാക്കിയിരുന്നു.

ALSO READ:പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തില്‍ നടപടിയുമായി ഹൈക്കോടതി

അതേസമയം കേരള സർവ്വകലാശാലയില്‍ കെ എസ് യു അക്രമണത്തില്‍ 8 എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക് പറ്റി. വിദ്യാര്‍ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എസ് എഫ് ഐ വിജയത്തിന് പിന്നാലെയാണ് കെ എസ് യു ആക്രമണം അ‍ഴിച്ചുവിട്ടത്. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻറ് ടോണി,സംസ്ഥാന കമ്മിറ്റി അംഗം റോഷൻ, ജില്ലാ കമ്മിറ്റി അംഗം ദിലീപ്,പാളയം ഏരിയാ കമ്മിറ്റി മെമ്പർ ധനേഷ്, യൂണിവേഴ്സിറ്റി കോളേജ് ജനറൽ സെക്രട്ടറി ആബിദ് ജാഫർഖാൻഎന്നിവര്‍ക്ക് അക്രമത്തിൽ പരിക്കേറ്റു. സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിനും അക്രമത്തിൽ പരിക്കേറ്റു.മുഖത്തും കൈക്കുമാണ് പരുക്കേറ്റത്.

അതിനിടെ മാർ ഇവാനിയോസ് കോളേജിലെ രണ്ട് എസ് എഫ് ഐ വിദ്യാർത്ഥികൾക്ക് നേരെയും കെഎസ്‌യു പ്രവർത്തകരുടെ മർദനം ഉണ്ടായി.ഇവാനിയോസ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അനൂപ്, ആൻസ് എന്നിവർക്കാണ് പരുക്ക്.ഇരുവരുടേയും തലയ്ക്കാണ് പരുക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News