തിരുവനന്തപുരം നഗരത്തില്‍ അക്രമം അഴിച്ചുവിട്ട് കെ.എസ്.യു; കേരളീയത്തിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

തിരുവനന്തപുരം നഗരത്തില്‍ അക്രമം അഴിച്ചുവിട്ട് കെ.എസ്.യു. മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കേരളീയത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളും കെ.എസ്.യു പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പൊലീസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകോപനം അഴിച്ചുവിടുകയായിരുന്നു.

Also Read : ആദ്യദിനം വിറ്റത് വെറും 293 ടിക്കറ്റ്; ഇന്ത്യന്‍ സിനിമയിലെ ബോക്‌സ്ഓഫീസ് ദുരന്തം ഈ ചിത്രമോ ?

കേരളവര്‍മ്മ കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മന്ത്രി ആര്‍ ബിന്ദുവിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വഴുതക്കാട്ടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേ ധര്‍ണയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ധര്‍ണ സംഘര്‍ഷത്തില്‍ കലാശിച്ചു.

Also Read : ദില്ലിയെ നടുക്കി ശക്തമായ ഭൂചലനം

വഴുതക്കാട് നിന്നും പിരിഞ്ഞ പ്രവര്‍ത്തകര്‍ ബേക്കറി ജംഗ്ഷനില്‍ തടിച്ചു കൂടി. അക്രമം അഴിച്ചു വിട്ടു. കേരളീയവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ കെ എസ് യു പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെയും, എം എല്‍ എ മാരുടെയും വാഹനങ്ങളും പ്രവര്‍ത്തകര്‍ തടഞ്ഞു. അക്രമം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കം ചെയ്തു. കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും.

കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസില്‍ കെഎസ്‌യുവിന് കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിടാനാവില്ലെന്നും സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെയും മാനേജരുടെയും വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

ഇതിന്‌ പിന്നാലെ മറ്റ്‌ വഴിയില്ലാതെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യർ നിരാഹാര സമരം അവസാനിപ്പിച്ച്‌ തടിയൂരി. തുടർന്ന്‌ യാതൊരു അടിസ്ഥാനവുമില്ലാതെ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട്‌ അക്രമം അഴിച്ചുവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News