‘കെഎസ്‌യു ക്രൂരതയ്ക്ക് നേരെ ചാനലുകളും പത്രങ്ങളും കണ്ണടച്ചു’; ഇത് നെറികേടാണെന്നും എഎ റഹിം എംപി

ksu-cruelty-aa-rahim-mp

ഇന്നലെ കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ വേദിയില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐക്കാരെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യം നമ്മള്‍ എല്ലാവരും കണ്ടതാണെന്നും എന്നാൽ ഈ ക്രൂരമായ കാഴ്ചയ്ക്ക് നേരെ കണ്ണടച്ച വാര്‍ത്താ ചാനലുകളുടെയും പത്രങ്ങളുടെയും നെറികേടിനെ കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്നും എഎ റഹിം എംപി ഫേസ്ബുക്കിൽ കുറിച്ചു. ഉത്തരേന്ത്യയില്‍ കാണാറുള്ള ആള്‍ക്കൂട്ട അക്രമങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇന്നലെ തൃശൂരില്‍ കെഎസ്‌യു ക്രിമിനലുകള്‍ നടത്തിയത്.

Read Also: ഈ നാല് ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ പ്രഹസനജാഥ നടത്തുന്ന യുഡിഎഫേ?

പ്രിവിലേജുകളുടെ തണലില്‍ അല്ല എസ്എഫ്ഐ വളര്‍ന്നത്. മാധ്യമങ്ങളുടെ തണലും എന്തും ചെയ്യാനുള്ള ലൈസന്‍സും ഉണ്ടായിട്ടും കെഎസ്‌യു എങ്ങുമെത്തുന്നില്ല. അക്രമങ്ങള്‍ക്കും അവഗണനകള്‍ക്കും തകര്‍ക്കാനാകില്ല എസ്എഫ്ഐ എന്ന കരുത്തിനെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം:

ഇന്നലെ കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവ വേദിയില്‍ കെ എസ് യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ ക്കാരെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യം നമ്മള്‍ എല്ലാവരും കണ്ടതാണ്.ഉത്തരേന്ത്യയില്‍ കാണാറുള്ള ആള്‍ക്കൂട്ട അക്രമങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് ഇന്നലെ തൃശൂരില്‍ കെ എസ് യു ക്രിമിനലുകള്‍ നടത്തിയത്.
ആശയങ്ങളും മുദ്രാവാക്യങ്ങളും കൊണ്ടല്ല ഒരിക്കല്‍ പോലും കെ എസ് യു കലാലയങ്ങളില്‍ ശക്തിപ്പെടാന്‍ ശ്രമിച്ചത്,അക്രമവും ആയുധവും കൊണ്ട് മാത്രമാണ്.
ആ വേട്ടനായ്ക്കളെയല്ല കലാലയങ്ങള്‍ സ്വീകരിച്ചത്.
എസ് എഫ് ഐ കലാലയങ്ങളിലെ കരുത്തായി വളര്‍ന്നത് ഇതിനേക്കാള്‍ വലിയ ക്രൂരതകളെ അതിജീവിച്ചാണ്.അതിനാല്‍ എസ് എഫ് ഐ ഇതിനെയും അതിജീവിക്കും.
പക്ഷേ,
എനിക്ക് പറയാനുള്ളത് മാധ്യമങ്ങളെക്കുറിച്ചാണ്.
ഈ ക്രൂരമായ കാഴ്ചയ്ക്ക് നേരെ കണ്ണടച്ച വാര്‍ത്താ ചാനലുകളുടെയും, പത്രങ്ങളുടെയും നെറികേടിനെ കുറിച്ചാണ്.ഇത് എസ് എഫ് ആണ് ചെയ്തത് എന്നോര്‍മിച്ചു നോക്കൂ…..
ചിത്രം:ഇന്നത്തെ മനോരമ
തിരുവനന്തപുരം എഡിഷന്‍ ഒന്നാം പേജ്.
മനോരമ ”കെ എസ് യു കുഞ്ഞുങ്ങളുടെ ദിവ്യപ്രവൃത്തി”
അറിഞ്ഞിട്ടേയില്ല!.
പ്രിവിലേജുകളുടെ തണലില്‍ അല്ല എസ് എഫ് ഐ വളര്‍ന്നത്.മാധ്യമങ്ങളുടെ തണലും എന്തും ചെയ്യാനുള്ള ലൈസന്‍സും ഉണ്ടായിട്ടും കെ എസ് യു എങ്ങുമെത്തുന്നില്ല!.
അക്രമങ്ങള്‍ക്കും അവഗണനകള്‍ക്കും തകര്‍ക്കാനാകില്ല എസ് എഫ് ഐ എന്ന കരുത്തിനെ.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News