കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണി, കെ എസ് യു ജില്ലാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം പുറത്ത്

suhail

കോളേജ് അധ്യാപകനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി കെ എസ് യു ജില്ലാ സെക്രട്ടറി. കായംകുളം എംഎസ്എം കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയും AKCPTA സംസ്ഥാന ഭാരവാഹിമായ കെ എം അനിൽകുമാറിനാണ് ഭീഷണി. കെ എസ് യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലാണ് അധ്യാപകന്റെ വാട്സാപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. നിന്റെ അന്ത്യം കണ്ടിട്ടെ എനിക്ക് ഉറക്കമുള്ളെന്നും നിന്നെ ഞാൻ നശിപ്പിക്കുമെന്നാണ് സുഹൈലിന്റെ സന്ദേശം.

also read: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടയിൽ പരുക്കേറ്റ തൃശ്ശൂർ സ്വദേശിനി മരിച്ചു; പ്രതിയായ ബംഗളൂരു സ്വദേശി ഒളിവിൽ

നീ വലിയ എകെപിസിടി കളിക്കുവല്ലേ ? നീയൊക്കെ ഞങ്ങളുടെ കോളേജിൽ വരുന്നത് ഞങ്ങൾ തീരുമാനിക്കും. അത് കാണിച്ച് തന്നിരിക്കും ഇതായിരുന്നു ശബ്ദസന്ദേശം. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോളേജിൽ അതിക്രമിച്ച് കടന്ന് അറബിക് വിഭാഗത്തിന്റെ ഓഫീസ് വാതിലിൽ കോൺഗ്രസ്‌, കെഎസ്‌യു പതാകകൾ കെട്ടുകയും ചിത്രം വാട്സാപ്പ് പ്രൊഫൈലാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഹാജർ ഇല്ലാത്തതിനാൽ എംഎസ്എം കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥിയാണ് മുഹമ്മദ് സുഹൈൽ. കോളേജിൽ നിന്ന് പുറത്താക്കിയ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുഹൈൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News