വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമവും സാമ്പത്തിക ചൂഷണവും; കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഒളിവിൽ

ksu-kannur-district-president MC ATHUL

ലൈംഗികാതിക്രമ കേസിൽ കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഒളിവിൽ. വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമവും സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് യുവതിയുടെ പരാതി. അതേസമയം യൂത്ത് കോൺഗ്രസ്സ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് നിന്ന് അതുലിനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്.

കണ്ണൂർ വനിതാ പൊലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ 28കാരിയാണ് കണ്ണൂർ വനിതാ പൊലീസിൽ പരാതി നൽകിയത്. ഇ-മെയിലായി പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ഫോണിൽ വിളിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2018 മുതൽ പ്രണയത്തിലായിരുന്നുവെന്ന് ആണ് യുവതി മൊഴിയിൽ പറയുന്നത്. 2020 ജനുവരി ആറിന് കൂർഗിൽനിന്ന് നാട്ടിലേക്കുള്ള യാത്രാ മധ്യേ കാറിൽ വെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

ALSO READ: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവിനെ കാണാതായ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വെച്ച് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് എം സി അതുൽ. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും വരും ദിവസങ്ങളിൽ അതുലിനെ ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News