
പി എം ശ്രീ വിഷയത്തിൽ സർക്കാറിനെതിരെ കെ എസ് യു. പി എം ശ്രീയിൽ യു ഡി എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്നാണ് കെ എസ് യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ആവശ്യം. കെ എസ് യു നേതാവ് സർക്കാരിനെ വിമർശിക്കുന്നുമുണ്ട്.
സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ എസ് യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ പറഞ്ഞു. ഈ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും കുറിപ്പി പറയുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നും പറയുന്നു.
വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജില്ലാ പ്രസിഡൻ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കേന്ദ്ര നയങ്ങൾക്ക് അടിയറ വെക്കുന്ന യു ഡി എഫ് സർക്കാരിൻ്റെ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. വിഷയത്തിൽ വി ഡി സതീശൻ്റെ നുണകളും പൊളിഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

