‘ചുളുവിൽ യുഡിഎഫിൽ കേറി പറ്റാൻ എടുത്തോണ്ടിരിക്കുന്ന ക്വട്ടേഷൻ മാത്രം..!’; മീഡിയ വണ്ണിനെതിരെ ആഞ്ഞടിച്ച് കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്

KSU Leader Levels Serious Allegations Against Jamaat-e-Islami And MediaOne

ജമാഅത്തെ ഇസ്‌ലാമിക്കും അവരുടെ വാർത്താ ചാനലായ മീഡിയ വണ്ണിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കെഎസ്‌യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് രംഗത്ത്. ചാനൽ പുറത്തുവിടുന്നത് കുത്തിതിരുപ്പ് വാർത്തകളാണെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം ആരോപിക്കുന്നത്.

യുഡിഎഫിൽ എങ്ങനെയെങ്കിലും കടന്നുകൂടാനുള്ള ഒരു ‘ക്വട്ടേഷൻ’ പ്രവർത്തനമാണ് മീഡിയ വൺ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പോസ്റ്റിൽ പറയുന്നു. ഈ നീക്കത്തിന് തടസ്സമാകുമെന്ന് അവർ കരുതുന്ന വ്യക്തികളെ മുഖ്യമന്ത്രി സാധ്യതകളിൽ നിന്നും തടയിടുക എന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ: അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതില്‍ വി.ഡി. സതീശന്‍ മറുപടി പറയണം- എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍

കൂടാതെ, തങ്ങൾക്ക് ലഭിച്ച മതേതര സർട്ടിഫിക്കറ്റിനുള്ള നന്ദി പ്രകടനം കൂടിയാണ് ഈ വാർത്തകളെന്നും, കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്താൽ ഈ ഗൂഢാലോചന മനസ്സിലാക്കാൻ സാധിക്കുമെന്നും കെഎസ്‌യു നേതാവ് വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

ജമാഅത്തെ ഇസ്‌ലാമിയും,അവരുടെ ചാനലായ മീഡിയ വൺ -ഉമാണ് കുത്തിതിരുപ്പ് വാർത്തകളുമായി വരുന്നത്…
ചുളുവിൽ udf ൽ കേറി പറ്റാൻ എടുതോണ്ടിരിക്കുന്ന ക്വട്ടേഷൻ മാത്രം..!
അതിന് തടസ്സമാകുന്നവരെ മുഖ്യമന്ത്രി സാധ്യതയിൽ നിന്നും തടയിടുക മാത്രമാണ് ഇവരുടെ ലക്ഷ്യം…
പിന്നെ മതേതര സർട്ടിഫിക്കറ്റ് കിട്ടിയതിന്റെ നന്ദിയും കാണണം..
കൃത്യമായി വിശകലനം ചെയ്താൽ കാര്യങ്ങൾ മനസ്സിലാകും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News