കോൺ​ഗ്രസ് കസേര പോര് കെ എസ് യുവിലേക്കും; നിതിൻ രാജിന്റെ മരണത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് പ്രതിഷേധ പരിപാടി

Congress internal conflict

നിതിൻ രാജിന്റെ മരണത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് പ്രതിഷേധ പരിപാടിയുമായി കെ എസ് യു. മലപ്പുറത്താണ് കെ എസ് യുവിന്റെ ചേരിതിരിഞ്ഞുള്ള പരിപാടി. സാങ്കൽപ്പിക മുഖ്യമന്ത്രി കസേരയ്ക്കായുളള കോൺ​ഗ്രസിനുളളിലെ പോര് കെ എസ് യുവിലേക്കും പടരുകയാണ്.

മലപ്പുറത്ത് വി ഡി സതീശൻ അനുകൂലികളും കെ സി വേണുഗോപാൽ അനുകൂലികളുമാണ് ഒരേസമയം പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആസാദി മാർച്ചിന്റെ ഉദ്ഘാടകൻ സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ ആണ്.

ALSO READ: ‘എന്നാ കുഞ്ഞാലിക്കുട്ടിയെയും ആക്കണം മുഖ്യമന്ത്രി’; ആ​ഗ്രഹം പറഞ്ഞ് എസ്എംഎഫ് നേതാവ്; കസേരപ്പോരിൽ അണിചേരാൻ ലീ​ഗും!

കെ സി വേണു​ഗോപാൽ അനുകൂലികളുടെ പന്തി ഭോജൻ പരിപാടി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത് കെ പി സി സി ജനറൽ സെക്രട്ടറി പി ടി അജയ്‌മോഹനെ ആയിരുന്നു. എന്നാൽ ഈ പരിപാടിയിൽ അജയ്‌മോഹൻ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുന്നതിനിടയിൽ ആണ് മലപ്പുറത്ത് ഗ്രൂപ്പ് തിരിഞ്ഞ് കെ എസ് യു പ്രതിഷേധം സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News