രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ കൊടി ഉയര്‍ത്തി; എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മലപ്പുറം വണ്ടൂരില്‍ എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് സംഘര്‍ഷം നടന്നത്. പരിപാടിക്ക് ശേഷം നടന്ന സംഗീത നിശയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുസ്ലീംലീഗിന്റെയും എം.എസ്.എഫിന്റെയും കൊടി വീശി.

Also Read : തെലങ്കാന സ്‌കൂള്‍ ആക്രമിച്ച സംഭവം; സമ്മര്‍ദം ശക്തമായതോടെ 12 പേരെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍

തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ല എന്ന ധാരണ എം.എസ്.എഫ് പ്രവര്‍ത്തകര്‍ തെറ്റിച്ചു എന്ന് പറഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ കൊടി വീശിയത് ചേദ്യം ചെയ്യുകയായിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News