കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം: അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ശാപം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയിൽ ഇടിത്തീയായി നിപതിക്കുമെന്ന് കെടി ജലീൽ

BJP vs Congress controversy

ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും ആസൂത്രിതമായി കുടുക്കാൻ കോൺഗ്രസ് നൽകിയ പരാതി രാഷ്ട്രീയ ആയുധമാക്കി ബിജെപി വേട്ടയാടുകയായിരുന്നുവെന്ന് വിമർശനം ഉയരുന്നുവെന്ന് കെടി ജലീൽ എംഎൽഎ. ആയിരം കോടിയുടെ അഴിമതി ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ പത്തു രൂപയുടെ അഴിമതി പോലും തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം കെജ്രിവാളിന്റെ രാഷ്ട്രീയ സംശുദ്ധിയുടെ വിജയമായി കണക്കാക്കപ്പെടുന്നവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേ​ഹം വ്യക്തമാക്കി.

Also read: അതിർത്തിയിൽ രൂക്ഷമായി പാക്- അഫ്​ഗാൻ സംഘർഷം; കാബൂളിലും ബോംബാക്രമണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ BJP “വെടി”വെച്ചിട്ടു.

ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയേയും ആസൂത്രിതമായി കുടുക്കാൻ കള്ളപ്പരാതി നൽകിയ കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ശാപം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയിൽ ഇടിത്തീയായി നിപതിക്കും. ആയിരം കോടിയുടെ ഇല്ലാത്ത അഴിമതി ആരോപിച്ചാണ് കോൺഗ്രസ് സി.ബി.ഐക്കും ഇ.ഡിക്കും പരാതി നൽകിയത്. പരാതിയുടെ മുൻപിൻ നോക്കാതെ ഞൊടിയിടയിൽ അതിനെ ആയുധമാക്കി ബി.ജെ.പിയും കേന്ദ്ര സർക്കാറും കെജ്രിവാളിനും സിസോദിക്കും മേൽ ചാടിവീണ് കുരുക്ക് മുറുക്കി. നായാട്ടു പട്ടികളെ അഴിച്ച് വിടും പോലെയാണ് മോദിയും അമിത്ഷായും കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടത്. കെജ്രിവാൾ വേട്ടയുടെ ലക്ഷ്യം ഡെൽഹി സംസ്ഥാനം കൈക്കലാക്കലായിരുന്നു. അതിലവർ വിജയിക്കുകയും ചെയ്തു.

Also read: ബ്ലഡ് മൂൺ എന്ന അപൂർവ്വ പ്രതിഭാസം കാണാം മാർച്ച് മൂന്നിന്

കോൺഗ്രസ് കൊടുത്ത തോക്കുകൊണ്ടാണ് കേന്ദ്ര സർക്കാർ ആംആദ്മിയെ ഡൽഹിയിൽ വെടിവെച്ചിട്ടത്. അത് കള്ളത്തോക്കായിരുന്നു എന്ന് അവസാനം സുപ്രീം കോടതി വിധിച്ചിരിക്കുന്നു. വിധി കേട്ട കെജ്രിവാൾ പൊട്ടിക്കരഞ്ഞുവെന്നാണ് വാർത്ത. ആകാശത്ത് മൂടിക്കെട്ടിക്കിടന്ന കാർമേഘം പേമാരിയായി പെയ്തിറങ്ങിയ പോലെയായി അദ്ദേഹത്തിൻ്റെ കരച്ചിൽ. ആംആദ്മി പാർട്ടിയുടെ ആകാശത്തിന് കൂടുതൽ തിളക്കം കൈവന്നിരിക്കുന്നു. ഡൽഹി മാത്രമല്ല രാജ്യം മുഴുവൻ കെജ്രിവാളിൻ്റെ നിരപരാധിത്വത്തിൽ ആവേശം കൊള്ളും. ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് വൈദ്യുതി പ്രവാഹം പോലെ ഇരച്ചെത്തിയ ആംആദ്മി പാർട്ടി ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ ശവക്കുഴി തോണ്ടും.

Also read: വലിയങ്ങാടി ദുരന്തം രാഷ്ട്രീയവത്കരണം: UDF–BJP സഖ്യത്തിനെതിരെ കോഴിക്കോട് ബീച്ചിൽ LDF ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു

കൂടെ നിന്ന് ചതിക്കുന്ന കോൺഗ്രസ്സിനെ ജനം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് നിലംപരിശാക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിൻ്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് കെജ്രിവാളിനെതിരെ അവർ ഉപയോഗിച്ചത്. ആറു മാസത്തോളം ജയിലിൽ കിടന്ന കെജ്രിവാൾ അനുഭവിച്ച വേദന ഊഹിക്കാവുന്നതേയുള്ളൂ. ചെയ്യാത്ത കുറ്റത്തിന് കെജ്രിവാളിനെ ജയിലിലടച്ച് അപമാനിച്ച മഹാപാപത്തിന് ബി.ജെ.പിക്കും കോൺഗ്രസ്സിനും ജനങ്ങൾ മാപ്പു നൽകില്ല.

Also read: മന്ത്രി വീണാ ജോർജിന്റെ പൊതുപരിപാടികൾ മാർച്ച് രണ്ട് വരെ മാറ്റിവച്ചു; പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ

ഇരു പാർട്ടികളെയും കൊന്ന് കൊലവിളിച്ച് മൂന്ന് തവണ തുടർച്ചയായി ഡൽഹി പിടിച്ച കെജ്രിവാളിനോടുള്ള പക തീർക്കുകയായിരുന്നു കോൺഗ്രസ്സും ബി.ജെ.പിയും. മിസ്റ്റർ കെജ്രിവാൾ അങ്ങയുടെ കൈകൾ ശുദ്ധമാണ്. അങ്ങേക്കെതിരെ ആയിരം കോടി പോയിട്ട് പത്തു രൂപയുടെ അഴിമതിക്ക് പോലും തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അങ്ങയുടെ രാഷ്ട്രീയ സംശുദ്ധിയുടെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ്.

“സത്യം വന്നു, അസത്യം പരാജയപ്പെട്ടു. തീർച്ചയായും അസത്യം പരാജയപ്പെടേണ്ടതു തന്നെയാണ്” (വിശുദ്ധ ഖുർആൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News