‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി ? അതാള് വേറെയാണ്’; കെ.ടി ജലീൽ

k t jaleel about ed raid

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നീക്കങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് കെ.ടി ജലീൽ. കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ല” എന്ന് പ്രഖ്യാപിച്ച പിണറായി വിജയനെ സ്പർശിക്കാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും ഒന്നടങ്കം വേട്ടയാടാൻ ശ്രമിച്ചിട്ടും ആ മനുഷ്യനെ ഒന്നും ചെയ്യാൻ ആർക്കും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത വ്യക്തിയാണ് മുഖ്യമന്ത്രി. തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയോട് “അതിന് ആ തടി പോരെന്ന്” തിരിച്ചടിച്ച ധീരനാണ് പിണറായി വിജയനെന്നും ജലീൽ വിശേഷിപ്പിച്ചു.

ALSO READ: ഇഡിയെ ദുരുപയോ​ഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു, വിമർശിച്ച് അരവിന്ദ് കെജ്രിവാൾ

പോസ്റ്റിന്റെ പൂർണരൂപം

മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?

കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്”യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.

കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.

മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ “അതിന് ആ തടി പോരെന്ന്” തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.

പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News