
സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി വിസിമാർക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമർശനവുമായി കെടി കുഞ്ഞിക്കണ്ണൻ. വിദ്യാഭ്യാസത്തെ തങ്ങളുടെ ഹിന്ദുത്വ അജണ്ടയുടെ പ്രബോധന മാർഗ്ഗം ആക്കാനാണ് സംഘപരിവാർ പദ്ധതികളാവിഷ്കരിച്ചിരിക്കുന്നതെന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുക എന്നതാണ് അവരുടെ പ്രധാന അജണ്ട. അതു വഴി പുതുതലമുറയുടെ ചിന്താഘടനയെ തന്നെ തങ്ങളുടെ ഫാസിസ്റ്റ് അജണ്ടക്കാവശ്യമായ രീതിയിൽ മാറ്റി തീർക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. അതിനാവശ്യമായ രീതിയിൽ അക്കാദമിക് സ്ഥാപനങ്ങളെയെല്ലാം അവർ പിടിച്ചു എടുക്കുകയാണെെന്നും കെടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
also read; ശബരിമല സ്വർണ്ണ മോഷണക്കേസ്; എ പത്മകുമാറിനെ സിപിഐഎമ്മിന്റെ എല്ലാ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തു
സർവ്വകലാശാലകളുൾപ്പെടെ ദേശീയ അക്കാദമിക് സ്ഥാപനങ്ങളുടെ തലപ്പത്ത് ആർ എസ് എസുകാരെ നിയമിക്കുന്നു. അക്കാദമിക് യോഗ്യത എന്നത് മാറ്റി വെക്കപ്പെടുകയും ആർ എസ് എസ് അംഗത്വം യു ജി സിയുടെയും ചരിത്ര കൗൺസിലിന്റെയും തലപ്പത്തിരിക്കാനുള്ള യോഗ്യതയായി മാറുന്നതായി അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഫെഡറലിസത്തെ ചവിട്ടിമെതിച്ച് കൊണ്ട് ഗവർണർമാരെ ഉപയോഗിച്ച് സർവ്വകലാശാലകളെ പിടിച്ചെടുക്കുന്നു. സെനറ്റുകളിൽ സംഘികകളെ കുത്തി നിറക്കുന്നു. ആർ എസ് എസ് വേദികളിലേക്ക് വിസിമാർ പാഞ്ഞെത്തുന്നു. സതീശൻ സർക്കാർ സത്യാനന്തര കാലലീലകളിലൂടെ ഇതിനെല്ലാം അവസരമൊരുക്കുന്നവെന്നും കെടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

