‘ഇ എം എസ് രാഷ്ട്രീയത്തെ ജീവിതവും സമരവുമാക്കി മാറ്റിയ മഹാന്‍’: കെ ടി കുഞ്ഞിക്കണ്ണന്‍

രാഷ്ട്രീയത്തെ ജീവിതവും സമരവുമാക്കി മാറ്റിയ മഹാനായിരുന്നു ഇ എം എസ് എന്ന് കെ ടി കുഞ്ഞിക്കണ്ണന്‍. വ്യക്തിപരമായതെല്ലാം രാഷട്രീയമാണെന്ന് കൂടി ജീവിതം കൊണ്ട് തെളിയിച്ച കമ്യൂണിസ്റ്റ് ആയിരുന്നു അദ്ദേഹമെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇ എം എസ് രാഷ്ട്രീയത്തെ ജീവിതവും സമരവുമാക്കി മാറ്റിയ മഹാനായിരുന്നു.
വ്യക്തിപരമായതെല്ലാം
രാഷട്രീയമാണെന്ന് കൂടി ജീവിതം കൊണ്ട് തെളിയിച്ച കമ്യൂണിസ്റ്റ് .
രാഷ്ട്രീയത്തെ സ്വന്തം നാടിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും വഴിയായി
കണ്ട വിപ്ലവകാരി.
മാര്‍ക്‌സിസത്തിന്റെ ഇന്ത്യന്‍ സാഹചര്യത്തിലെ സൈദ്ധാന്തികവും പ്രായോഗികവുമായ വഴികളെ കുറിച്ചുള്ള അന്വേഷണമായിരുന്നു
ആ ജീവിതമെന്നത്…
മനുഷ്യര്‍ക്കിടയില്‍
സമത്വവും
നീതിയും ഉറപ്പ് വരുത്തുന്ന
ഒരു വ്യവസ്ഥയെ വിഭാവനം ചെയ്ത മാര്‍ക്‌സിസത്തിന്റെ
സൈദ്ധാന്തികവിപ്ലവത്തെ
പിന്തുടര്‍ന്ന ധിഷണാശാലി…
സ്ഥിതവ്യവസ്ഥയുടെ മൂല്യങ്ങളെയും സമ്പ്രദായങ്ങളെയും ചോദ്യം ചെയ്തും എതിര്‍ത്തും സ്വയം മാറാനും
സമൂഹത്തെ മാറ്റാനും ശ്രമിച്ച
ഇ എം എസിന്റെ ജീവിതത്തില്‍
നിന്നാണ് നാം പഠിക്കേണ്ടത്.
മനുഷ്യരുടെ സാമൂഹ്യ പുരോഗതിക്കും സ്വാതന്ത്ര്യത്തിനും തടസ്സമാകുന്ന
ഭൗതികബന്ധങ്ങളെയും
അതിനെ ദൃഢീകരിച്ച് നിര്‍ത്തുന്ന ആശയങ്ങളെയും വിശ്വാസങ്ങളെയും അറിയാതെയും അതിനെതിരായ പ്രത്യധീശത്വബോധം വളര്‍ത്താതെയും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവില്ല.
അത് കൊണ്ടു തന്നെ
കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങളുടെ മണ്ഡലത്തില്‍ നടക്കേണ്ട വര്‍ഗ്ഗസമരത്തിന്റെ പ്രശ്‌നമാണ്. ആശയങ്ങളെ ഭൗതികശക്തിയാക്കാനുള്ള ധൈഷണിക ഇടപെടലുകളുടെ, സൈദ്ധാന്തികസമരങ്ങളുടെ
മണ്ഡലമാണ് രാഷ്ട്രീയമെന്നാണ്
ഇ എം എസിന്റെ ജീവിതം പഠിപ്പിക്കുന്നത്.
പ്രത്യയശാസ്ത്ര നിരാസത്തിന്റെയും സൈദ്ധാന്തിക വിമുഖതയുടേതുമായ രാഷ്ട്രീയസംഘടനാസമീപനങ്ങള്‍ വ്യവസ്ഥാസേവയുടെ മാനേജരീയല്‍ പണിക്കാരായി തൊഴിലാളിവര്‍ഗ്ഗ പ പാര്‍ട്ടിയെയും അതിന്റെ പ്രവര്‍ത്തകരെയും അധപതിപ്പിക്കുമെന്ന
തിരിച്ചറിവ് അനിവാര്യമാക്കുന്ന സാഹചര്യത്തിലൂടെയാണ്
നാം കടന്നു പോകുന്നത്.
ഇ എം എസ് സ്മരണ
നമുക്കതിന് പ്രേരണയാവണം…
1932 ലാണ് ഇ എം എസ്
സെന്റ് തോമസ് കോളേജിലെ ബിരുദപഠനമുപേക്ഷിച്ച്
കോഴിക്കോട് എത്തുന്നത്.
ചാലപ്പുറത്തെ കോണ്‍ഗ്രസ് ഓഫീസില്‍ ചെന്നു നിയമലംഘന സമര സത്യാഗ്രഹിയായി പേര് രജിസ്റ്റര്‍ ചെയ്യുന്നത്. കടപ്പുറത്ത് ഉപ്പ് നിയമം
ലംഘിച്ച് അറസ്റ്റ് വരിക്കുന്നതും
ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍
പോകുന്നതും.
ജയില്‍വാസക്കാലത്താണ്
സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും ബംഗാളിലെ വിപ്ലവകാരികളുമായി ആശയവിനിമയത്തിനു അവസരമുണ്ടാവുന്നത്. കമ്യൂണിസ്റ്റാദര്‍ശങ്ങളിലേക്ക് ആകൃഷ്ടനാവുന്നത്.
1937ല്‍ നിരോധിക്കപ്പെട്ട
ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേരളത്തിലെ പ്രഥമ ഘടകത്തത്തിന്റെ രൂപീകരണത്തില്‍ പങ്കാളിയാവുന്നത് ….
ഹിന്ദുത്വരാഷ്ട്രീയത്തെയും
അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനമായിരിക്കുന്ന വേദപാരമ്പര്യത്തെയുമൊക്കെ
നിശിതമായി തന്നെ ഇ എം എസ്
വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. ചരിത്രത്തെയും സംസ്‌കാരത്തെയും എങ്ങിനെയാണ്
ബ്രാഹ്‌മണ്യാധികാരം തങ്ങളുടെ അധീശത്വപ്രത്യയശാസ്ത്രത്തിന്നുള്ള അടിത്തറയാക്കുന്നതെന്നും
അതിന്റെ വര്‍ഗ്ഗപരവും സാമൂഹ്യവുമായ ബന്ധങ്ങള്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും
ഇ എം എസ് നിര്‍ധാരണം ചെയ്തിട്ടുണ്ട് …
വേദങ്ങളുടെ നാട് തൊട്ടുള്ള
ഇഎംഎസിന്റെ രചനകള്‍
വൈദികബ്രാഹ്‌മണ്യ പാരമ്പര്യത്തിലും പ്രത്യയശാസ്ത്രത്തിലുമധിഷ്ഠിതമായ ഇന്ത്യന്‍ഫാസിസത്തിന്റെ ആശയ സംഹിതകളെ മനസിലാക്കുന്നതിന് സഹായകരമായ പഠനങ്ങളാണ്.
ജാതി ജന്മിത്വ ബന്ധങ്ങളധിഷ്ഠിതമായ ഇന്ത്യയുടെ ഭൂതകാലത്തെ സുവര്‍ണ്ണകാലമായി ആഘോഷിക്കുന്ന
ആര്‍ എസ് എസി ന്റെ വിചാരധാരകളുടെ പ്രതിലോമപരതയെ അതിന്റെ ചരിത്രപരമായ വസ്തുനിഷ്ഠതയില്‍ മനസിലാക്കാന്‍ മാര്‍ക്‌സിന്റെ
ഇന്ത്യയെ കുറിച്ചുള്ള എഴുത്തുകളെ വിശകലനം ചെയ്തു കൊണ്ടുള
ഇ എം എസിന്റെ പഠനങ്ങള്‍
ഏറെ സഹായകരമാണ്…
കോളനി രാജ്യങ്ങളുടെ
വിമോചനത്തെയും
ജനാധിപത്യവിപ്ലവങ്ങളെയും സംബമ്പിച്ച മൂന്നാം ഇന്റര്‍നാഷണലിന്റെ സൈദ്ധാന്തികവീക്ഷണങ്ങളുടെ ഉള്‍കാഴ്ചയില്‍ ചൈനീസ് സമൂഹത്തില്‍ മാവോ നടത്തിയ ഇടപെടലുകളോട് ചേര്‍ന്ന് നില്ക്കുന്നതാണ് ഇഎംഎസിന്റെ
സൈദ്ധാന്തികപ്രയോഗങ്ങള്‍…
പിന്നോക്ക കാര്‍ഷിക സമൂഹങ്ങളെ ഭരിക്കുന്ന, ഓരോ വ്യക്തിയെയും സ്വാധീനിക്കുന്ന അതി സങ്കീര്‍ണമായ പ്രത്യയശാസ്ത്രവ്യവഹാരമണ്ഡലങ്ങളെ കുറിച്ച് ഗ്രാംഷി നടത്തിയ അന്വേഷണങ്ങളോട് ചേര്‍ന്ന് നില്കുന്ന സൈദ്ധാന്തികവും രാഷ്ട്രീയവുമായ ഇടപെടലുകളുടേതായ
ധൈഷണികസ്പര്‍ശവും
ഇ എം എസിന്റെ പഠനങ്ങളില്‍ ദര്‍ശിക്കാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News