ദൈവത്തെ കൊന്നിട്ടായാലും പണം മതി ; രാമക്ഷേത്രകൊള്ളയിൽ ആർ എസ് എസിനെതിരെ കെ.ടി കുഞ്ഞിക്കണ്ണൻ

kt

അയോധ്യ രാമക്ഷേത്രകൊള്ളയിൽ ആർ എസ് എസ് നേതാക്കളുടെ പങ്കിനെ രൂക്ഷമായി വിമർശിച്ച് കെ.ടി കുഞ്ഞിക്കണ്ണൻ. ശ്രീരാമ ജന്മഭൂമി തീർത്ഥട്രസ്റ്റിന്റെ ഭാരവാഹികളായ ചമ്പത് റായ് യും ടിന്നു യാദവും അനിൽ മിശ്രയും തുടങ്ങിയ ആർ എസ് എസ് വിശ്വഹിന്ദു പരിഷത് നേതാക്കളെന്നാണ് എസ് ഐ ടി കണ്ടെത്തിയതിന്റെ പിന്നാലെ പ്രതികാരണവുമായി എത്തിരിക്കുകയാണ് കെ.ടി കുഞ്ഞിക്കണ്ണൻ.

ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ വിഭജനങ്ങൾ സൃഷ്ടിക്കുകയും. ദൈവത്തിന്റെ പോലും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന സംഘടിതമായ കുറ്റവാളികളാണ്. ഫസിസ്റ്റ് രാഷ്ട്രീയത്തെ പിൻ പറ്റുന്നവർ എന്നതിന് ചരിത്രത്തിൽ നിന്ന് എത്രയോ ഉദാഹരണങ്ങൾ പറയാനുണ്ട്. മതത്തിന്റെയും പൗരോഹിത്യത്തിന്റെയും സാത്വികഭാവങ്ങൾക്ക് പിറകിലവർ ഒളിപ്പിച്ചിരിക്കുന്ന കുറ്റവാളികളുടെയും കൊള്ളക്കാരുടെയും ക്രൂരഭാവങ്ങൾ പലപ്പോഴും പൊതു സമൂഹം കാണാതെ പോകും എന്നും അദേഹം ത​ന്റെ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റി​ന്റെ പൂർണ രൂപം :

എനിക്ക് പണം തരുന്നത് ദൈവമാണെങ്കിൽ ഞാൻ പിശാചിനെ കൊല്ലും, പിശാചാണ് പണം തരുന്നതെങ്കിൽ ഞാൻ ദൈവത്തെ കൊല്ലും.
അലറി വിളിച്ച് കൂട്ടക്കെലകളും കൊള്ളയും നടത്തി തിമർത്താടുന്ന ഒരു ഫാസിസ്റ്റ് ഭീകരന്റെ മൊഴികളാണിത്. ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ വിഭജനങ്ങൾ സൃഷ്ടിക്കുകയും. ദൈവത്തിന്റെ പോലും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്ന സംഘടിതമായ കുറ്റവാളികളാണ്. ഫസിസ്റ്റ് രാഷ്ട്രീയത്തെ പിൻ പറ്റുന്നവർ എന്നതിന് ചരിത്രത്തിൽ നിന്ന് എത്രയോ ഉദാഹരണങ്ങൾ പറയാനുണ്ട്. മതത്തിന്റെയും പൗരോഹിത്യത്തിന്റെയും സാത്വികഭാവങ്ങൾക്ക് പിറകിലവർ ഒളിപ്പിച്ചിരിക്കുന്ന കുറ്റവാളികളുടെയും കൊള്ളക്കാരുടെയും ക്രൂരഭാവങ്ങൾ പലപ്പോഴും പൊതു സമൂഹം കാണാതെ പോകും.

ALSO READ :സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം തൃശൂരിൽ

ദൈവഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമായ ജനങ്ങളുടെ സ്വർണ്ണക്കട്ടികളും വെള്ളിക്കട്ടികളും സമർപ്പണമനസ്സാണ് ക്ഷേത്രങ്ങളിൽ പണവുമായി വീഴുന്നത്. ഭക്തരുടെ ഈ കാണിക്കകളെയെല്ലാം തട്ടിയെടുത്ത് സമ്പത്ത് വർധിപ്പിക്കുന്ന കൊള്ളക്കാരാണ്, ശ്രീരാമ ജന്മഭൂമി തീർത്ഥട്രസ്റ്റിന്റെ ഭാരവാഹികളായ ചമ്പൽ റായ് യും ടിന്നു യാദവും അനിൽ മിശ്രയും തുടങ്ങിയ ആർ എസ് എസ് വിശ്വഹിന്ദു പരിഷത് നേതാക്കളെന്നാണ് എസ് ഐ ടി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിശ്വാസികൾ നൽകിയ സന്പത്ത് വലിയ രീതിയിൽ കൊള്ളയടിച്ചവരാണ് ഈ ആർ എസ് എസ് നേതാക്കളെല്ലാമെന്ന് അയോധ്യ ക്ഷേത്ര സമ്പത്ത് കവർചയെ കുറിച്ചന്വേഷിച്ച എസ് ഐ ടി കണ്ടെത്തിയിരിക്കുന്നത്.

(ഇതിനടിയിൽ തെറി വിളികളും അധിക്ഷേപ ,വിദ്വേഷ കമന്റുകളുമായും വരുന്ന എല്ലാ സംഘികൾക്കും നല്ല നമസ്കാരം മുൻകൂറായി നേരുന്നു….
ദൈവത്തെ കൊന്നായാലും പണം കിട്ടിയാൽ മതിയെന്ന് വിശ്വസിക്കുന്ന എല്ലാവരും ചേർന്ന് കൂട്ട കവർച്ചക്കുള്ള ഗണഗീതങ്ങൾ പാടി കൊണ്ടിരിക്കുക).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News