
സംസ്ഥാനത്തെ കുടുംബശ്രീ സംരംഭങ്ങളെ സാങ്കേതിക മികവിലേക്ക് ഉയര്‍ത്തുന്ന K- TAP പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി. ഇന്‍ഫോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീയെ വരുമാന വര്‍ദ്ധനവിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ALSO READ: പാലക്കാട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു
കുടുംബശ്രീയുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന സാങ്കേതിക മുന്നേറ്റമാണ് ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം K-TAP- ലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും നൂതന സാങ്കേതിക വിദ്യകള്‍ കുടുംബശ്രീ സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. ഇന്‍ഫോ പാര്‍ക്കിലെ ജെയിന്‍ കല്‍പിത സര്‍വകലാശാല കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കുടുംബശ്രീ അതിന്റെ ദൗത്യം ഫലപ്രദമായി നിറവേറ്റിയിട്ടുണ്ടെന്നും അടുത്ത ഘട്ടമായി കുടുംബശീയെ വരുമാന വര്‍ധനവിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ALSO READ: പിറവത്ത് 17കാരനെ കാണാതായെന്ന് പരാതി
K-TAP പദ്ധതിയുടെ ഭാഗമായി 104 സാങ്കേതിക വിദ്യകളുടെ ധാരണാ പത്രം കൈമാറ്റവും ചടങ്ങില്‍ നടന്നു. സാങ്കേതിക വിദ്യ പങ്കുവെക്കുന്നതിന് കുടുംബശ്രീയുമായി കരാറിലേര്‍പ്പെട്ട ICAR , NRCB, CSIR , NIST, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല, സ്റ്റാര്‍ട്ടപ് മിഷന്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളാണ് ധാരണാ പത്രം കൈമാറിയത്.
തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധാമണിപിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ആസൂത്രണ ബോര്‍ഡ് കാര്‍ഷിക വിഭാഗം മേധാവി എസ്.നാഗേഷ്, തുടങ്ങിയവരും കാര്‍ഷിക സാങ്കേതിക ഗവേഷണ രംഗത്തെ നിരവധി പ്രശസ്ത സ്ഥാപനങ്ങളുടെ പ്രതിനിധികളും ശാസ്ത്രജ്ഞരും ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

