കണ്ടാൽ ആരും കൊതിക്കും; കെടിഎമ്മിന്‍റെ പുതിയ 390 ഡ്യൂക്ക് ഇന്ത്യയിലേക്ക്

KTM 390 DUKE

390 ഡ്യൂക്ക് മോഡലിന്‍റെ 2025 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കാന്‍ പ്രമുഖ സ്പോർട്സ് ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം ഒരുങ്ങുന്നു. അപ്ഡേറ്റ് ചെയ്ത ബൈക്കിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ക്രൂയിസ് കണ്‍ട്രോള്‍ ആണ്. പുതിയ 390 അഡ്വഞ്ചറില്‍ അവതരിപ്പിച്ച അതേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം പുതിയ 390 ഡ്യൂക്കില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എമര്‍ജന്‍സി ബ്രേക്കായ എന്‍ജിന്‍ കില്‍ സ്വിച്ചിന് കീഴിലാണ് ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണ്‍ പ്ലേസ് ചെയ്തിരിക്കുന്നത്.

390 ഡ്യൂക്കിന്‍റെ എക്സ്-ഷോറൂം വില 2.95 ലക്ഷം രൂപയാണ്. ക്രൂയിസ് കൺട്രോൾ ഓപ്ഷൻ ഉള്ളതിനാൽ, കമ്പനി വിലയിൽ നേരിയ വർധനവ് വരുത്തിയേക്കാം. ട്രയംഫ് സ്പീഡ് 400, റോയൽ എൻഫീൽഡ് ഗറില്ല 450, ബിഎംഡബ്ല്യു ജി 310 ആർ, യമഹ എംടി-03, ടിവിഎസ് അപ്പാച്ചെ ആർടിആർ 310 എന്നിവയുമായിട്ട് ആവും കെടിഎം 390 ഡ്യൂക്ക് വിപണിയിൽ ഏറ്റുമുട്ടുക.

ALSO READ; ആഡംബര പിക്ക്അപ് ട്രക്ക് മേഖല ഇനി ഇവന്‍ ഭരിക്കും; ടൊയോട്ട ഹൈലക്‌സ് ബ്ലാക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

അതെ സമയം 390 ഡ്യൂക്കിന്റെ മൊത്തത്തിലുള്ള അഗ്രസീവ് സ്‌റ്റൈൽ ലുക്കിൽ മാറ്റമില്ല. സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 2-പീസ് സ്റ്റെപ്പ്ഡ് സീറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനായിരിക്കും പുതിയ 390 ഡ്യൂക്കിന്‍റെ കുതിപ്പിന് കരുത്തേകുന്നത്. 6 സ്പീഡ് ഗിയര്ബോക്സുകളാണ് ഉള്ളത്. ബൈക്കില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോ-ഷോക്കും സജ്ജീകരിച്ചിരിട്ടുണ്ട്. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News