സാങ്കേതിക സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗം നിയമവിരുദ്ധമെന്ന് ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍

ktu-vc

ഈ മാസം 22ന് സാങ്കേതിക സര്‍വകലാശാലയില്‍ ചേരാന്‍ നിശ്ചയിച്ച ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ പ്രത്യേക യോഗം ചട്ടവിരുദ്ധമാണെന്ന് സര്‍വകലാശാല ജീവനക്കാരുടെ കോണ്‍ഫഡറേഷന്‍. സാങ്കേതിക സര്‍വകലാശാല നിയമത്തിലെ സെഷന്‍ 26(3) പ്രകാരം ആകെയുള്ള ബോര്‍ഡ് അംഗങ്ങളില്‍ പകുതി പേരുടെ ആവശ്യ പ്രകാരം മാത്രമേ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ പ്രത്യേക യോഗം വിളിച്ചു കൂട്ടുന്നതിന് വൈസ് ചാന്‍സലര്‍ക്ക് സാധിക്കുകയുള്ളു.

എന്നാല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഈ നടപടിക്രമം പാലിക്കാതെയാണ് മേയ് 22ന് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. നിയമവിരുദ്ധമായി ചേരുന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല.

Read Also: സമഗ്രഗുണമേന്മാ വിദ്യാഭ്യാസം നടപ്പിലാക്കും; പ്രവർത്തനം ജൂൺ 3 മുതൽ 13 വരെ; മന്ത്രി വി ശിവൻകുട്ടി

അതിനാല്‍ നിയമ വിരുദ്ധമായി മെയ് 22-ന് നിശ്ചയിച്ച സാങ്കേതിക സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ യോഗം മാറ്റി വയ്ക്കാനുള്ള നിര്‍ദേശം ചാന്‍സലര്‍ അടിയന്തരമായി സര്‍വകലാശാലയ്ക്ക് നല്‍കണമെന്ന് കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് കോണ്‍ഫെഡറേഷന്‍ ചാന്‍സലര്‍ക്ക് കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News