“സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി’ ഉണ്ടത്രേ!”; വി ഡി സതീശനെ ട്രോളി കെ.യു ജനീഷ് കുമാർ

k u jenish kumar

വാഹനങ്ങളിൽ അനുവദിക്കാൻ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് ഗതാഗത കമ്മീഷണർ ഇന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കും എന്നുള്ളത്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് വലിയ വിമർശനത്തിനും ട്രോളിനും വഴിവെച്ചിരിക്കുകയാണ്. അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകൾ റിപ്പോർട്ടിലുണ്ട് എന്നത് തന്നെയാണ് കാര്യം.

Also Read: വി ഡി സതീശനിൽ കാണാൻ കഴിഞ്ഞത് നരസിംഹ റാവുവിനേയും നരേന്ദ്ര മോദിയേയും: എ എ റ​ഹീം എം പി

ഇപ്പോഴിതാ ഈ സംഭവത്തെ ട്രോളിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് എംഎൽഎ കെ.യു ജനീഷ് കുമാർ. സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.. എന്നായിരുന്നു പരിഹസിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. നിലവിൽ അനുമതി കൂടാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളും റിപ്പോർട്ടിൽ ഇടം പിടിച്ചത് തന്നെ ഇതിനുപിന്നിലെ കാരണം. നിരവധി ആളുകളാണ് ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനെയും സർക്കാരിനെയും ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്തു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News