‘അയൽക്കാരനെ മാത്രമേ കടിക്കുവെന്ന് കരുതി അടുക്കള മുറ്റത്ത് അണലിയെ വളർത്തരുത്, അത് കിടപ്പുമുറിയിൽ കയറി നിങ്ങളെയും കടിക്കുന്ന കാലം വിദൂരമല്ല’; കേരളത്തിൽ നടന്നത് ബിജെപി – യുഡിഎഫ് ഡീലെന്ന് കെ.യു. ജനീഷ് കുമാർ

K. U. Jenish Kumar

കേരളത്തിൽ ബിജെപിയും യുഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതരമായ ആരോപണവുമായി എംഎൽഎ കെ.യു. ജനീഷ് കുമാർ നിയമസഭയിൽ. ബിജെപിയുടെ മൂന്ന് അംഗങ്ങൾ ഈ സഭയിലെത്തിയത് ആരുടെ സഹായത്തോടെയാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.

ചാത്തന്നൂരിലെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ബി.വി. ഗോപകുമാറിന്റെ രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ജനീഷ് കുമാർ ഈ ആരോപണം ഉന്നയിച്ചത്. മുൻപ് ഡിസിസി സെക്രട്ടറിയായിരുന്ന ഗോപകുമാർ, യുഡിഎഫിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വ്യക്തിയാണെന്നും, അദ്ദേഹം എങ്ങനെ ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡറായി എന്നതും യുഡിഎഫ് നടത്തിയ രാഷ്ട്രീയ ഡീലിന്റെ ഭാഗമാണെന്നും ജനീഷ് കുമാർ ആരോപിച്ചു. ആരോടും ചോദിക്കാതെ തന്നെ ഇതൊരു ഡീലായിരുന്നുവെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘പൊലീസുകാരൻ നിരപരാധി, സംഘർഷത്തിൽ നിന്നും രക്ഷപ്പെടുത്തി’; തട്ടുകട ഉടമയെ ആക്രമിച്ചെന്ന കേസിൽ പൊലീസ്‌ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് പ്രതികാര നടപടി ?

നേമത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടായിരുന്നുവെന്ന് നിങ്ങൾ പറയുമ്പോൾ ശബരിനാഥിന് ലഭിക്കേണ്ട വോട്ടുകൾ എന്തുകൊണ്ട് ലഭിച്ചില്ല എന്നത് യുഡിഎഫ് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News