
ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ നമ്പർ വൺ വർഗീയവാദിയെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. എന്നാൽ, പ്രതിപക്ഷ നേതാവിന് ഇത് തുറന്നു പറയാനുള്ള ധൈര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷനേതാവ് ഇതിന് പറഞ്ഞ മറുപടി എന്താണ്? അദ്ദേഹം ചോദിച്ചു.
രാജീവ് ചന്ദ്രശേഖർ ബിജെപി ഐഡിയോളജി ഉള്ള ആളല്ല എന്നായിരുന്നു വിഡി സതീശന്‍റെ പ്രതികരണം. പിന്നെ കോൺഗ്രസിന്റെ ഐഡിയോളജി ആണോ രാജീവ് ചന്ദ്രശേഖറിന് ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
വർഗീയതക്കെതിരെ പറയാൻ നട്ടെല്ല് വേണം. പ്രതിപക്ഷ നേതാവിന് അതിനുള്ള ആർജ്ജവം വേണമെന്നും ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. വിഡി സതീശനിൽ നിന്ന് ഇതിനപ്പുറം ആരും പ്രതീക്ഷിക്കുന്നില്ല. ഗോവൾക്കരുടെ ഛായാ ചിത്രത്തിന് രണ്ട് തവണ വിളക്ക് തെളിയിച്ച ആളാണ് സതീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ; ‘വിഷമല്ല കൊടും വിഷം’; പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറിച്ച് മുഖ്യമന്ത്രി അന്ന് പറഞ്ഞത്
രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല. സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് മാധ്യമ മുതലാളി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here