കേരള സർവ്വകലാശാല വി സി മോഹനൻ കുന്നുമ്മൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ വസതിയിൽ എത്തിയാണ് കണ്ടത്. സർവകലാശാല വിഷയത്തിൽ സർക്കാർ ഇടപെടൽ നടക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സർവകലാശാലയിലെ കുട്ടികളുടെ ഭാവി കണക്കിലെടുത്താണ് സർക്കാർ ഇടപെടൽ എന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ആവശ്യമെങ്കിൽ ഗവർണറുമായും വിഷയത്തിൽ ആശയവിനിമയം നടത്താനാണ് സർക്കാർ തീരുമാനം.
മന്ത്രി ആർ ബിന്ദു രജിസ്ട്രാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ ഇടപെടലിന്റെ ഭാഗമായി 20 ദിവസങ്ങൾക്ക് ശേഷമാണ് വി സി കേരള സർവകലാശാല ആസ്ഥാനത്ത് എത്തിയത്. കേരള സർവകലാശാല വിഷയത്തിൽ ആവശ്യമെങ്കിൽ ചാൻസലറായ ഗവർണറുമായി സംസാരിക്കുമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
ALSO READ; പ്രൊഫ. കെ. വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി
മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയിലാണ് വി സി മോഹനൻ കുന്നുമ്മൽ സർവകലാശാല ആസ്ഥാനത്ത് എത്തിയത്. ഡിഗ്രി സർട്ടിഫിക്കറ്റുകളും ഫയലുകളും വിസി ഒപ്പിടുകയും ചെയ്തു. രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെതിരെയും എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.
അതേസമയം ആർഎസ്എസ് ഭാരതാംബ ചിത്രം സെനറ്റ് ഹാളിലെ പരിപാടിയിൽ വച്ചതിനെ കുറിച്ചുള്ള ചോദ്യത്തിൽ പ്രകോപിതനായി വൈസ് ചാൻസലർ വാർത്താ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറും സർവ്വകലാശാലയിൽ എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

