
27ാം കുടുംബശ്രീ വാര്‍ഷിക ആഘോഷവും കെ ലിഫ്റ്റ് പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 2025 നവംബറോടെ ഇന്ത്യയില്‍ ആദ്യത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസ്ഥാനതല കുടുംബശ്രീ അവാര്‍ഡും വിതരണം ചെയ്തു.
ലോകത്ത് കേരളത്തെ അടയാളപ്പെടുത്തിയ കേരളം മാതൃകയുടെ ഏറ്റവും ഉജ്ജ്വലമായ സംഭാവനയാണ് കുടുംബശ്രീയെന്നും ദാരിദ്ര്യ നിര്‍മാർജനം ലക്ഷ്യം വച്ചായിരുന്നു കുടുംബശ്രീ ആരംഭിച്ചതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാല്‍, ഇന്ന് ആ ലക്ഷ്യവും പൂര്‍ത്തീകരിച്ച് പുതിയ ലക്ഷ്യങ്ങള്‍ ഏറ്റെടുക്കാന്‍ പാകത്തിന് പ്രസ്ഥാനം വളര്‍ന്നു പന്തലിച്ച് മഹാ ശക്തിയായി മറിയിരിക്കുകയാണ്. അടുത്ത വര്‍ഷം കുടുംബശ്രീയിലൂടെ ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ പ്രസ്ഥാനത്തിന് സ്‌കൂള്‍ കോമ്പൗണ്ടില്‍ ഒരു കിയോസ്‌ക് തുടങ്ങാനുള്ള സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here