കുംഭമേള: തിരക്കുമൂലം യാത്രക്കാർ ട്രെയിനിന്റെ എസി കോച്ച് ജനല്‍ അടിച്ചുതകര്‍ത്തു

കുംഭമേളയില്‍ പങ്കെടുക്കാന്‍ തിരക്കുമൂലം ട്രെയിനില്‍ കയറാന്‍ കഴിയാത്ത യാത്രക്കാര്‍ എസി കോച്ചിന്റെ ജനല്‍ അടിച്ചുതകര്‍ത്തു. 300 കിലോമീറ്ററിലധികം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെയാണ് യാത്രക്കാര്‍ അക്രമാസക്തരായത്. ബുധനാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന മാഘ പൂര്‍ണിമ സ്‌നാനത്തിന് മുന്നോടിയായി പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിച്ചു.

Also read: ലോട്ടറികള്‍ക്ക് നികുതി ചുമത്താൻ സംസ്ഥാനങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ; നികുതി വരുമാനത്തിൽ കൈകടത്താനുളള കേന്ദ്രനീക്കത്തിന് തിരിച്ചടി

ബീഹാറിലെ ജയ്നഗറില്‍ നിന്ന് പ്രയാഗ്രാജ് വഴി ന്യൂ ദില്ലിയിലേക്ക് പോവുകയായിരുന്ന സ്വതന്ത്ര സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ ചില്ലുകളാണ് അടിച്ച് തകര്‍ത്തത്. ബീഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിനിന്റെ എസി കമ്പാര്‍ട്ട്മെന്റിനുള്ളില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്ന സീറ്റില്‍ യാത്രക്കാരിലൊരാള്‍ ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. സാമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ സ്ത്രീകളുടെ നിലവിളിയും കേള്‍ക്കാം.

കുംഭമേളയിലേക്ക് റോഡ് മാര്‍ഗ്ഗവും ട്രെയിന്‍ വഴിയും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 300 കിലോമീറ്ററിലധികമാണ് ഗതാഗതക്കുരുക്ക്. പലര്‍ക്കും രാത്രികളില്‍ വാഹനത്തില്‍ തന്നെ ഉറങ്ങേണ്ട അവസ്ഥ. ബുധനാഴ്ചയിലെ മാഘ പൂര്‍ണിമ സ്നാനത്തിനായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ദുരിതപൂര്‍ണമായിരിക്കുകയാണ് പ്രയാഗ് രാജ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിച്ചു.

Also read: ഇംഫാല്‍ താഴ്‌വരയില്‍ അതീവ സുരക്ഷ; മണിപ്പൂര്‍ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു!

പ്രയാഗ് രാജിലെ ജനങ്ങള്‍ വീട്ടുതടങ്കലിലായ അവസ്ഥയാണെന്നും യുപി സര്‍ക്കാര്‍ ക്രമീകരണങ്ങളില്‍ പരാജയപ്പെട്ടുവെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മൗനി അമാവാസി ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും 30ലധികം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അപകടത്തിന്റെ വ്യാപ്തിയും കൃത്യമായ മരണസംഖ്യയും യോഗി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News