
തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ വ്യാജമാണെന്നും തന്നെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും കുംഭമേളയിൽ വൈറലായ പെൺകുട്ടി. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്നതിന് ആവശ്യമായ യഥാർത്ഥ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി. പരാതിക്കാർ പെൺകുട്ടിയുടെ സഹോദരന്റെ ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള യഥാർത്ഥ രേഖകൾ തിരുത്തിയാണ് വ്യാജ പരാതി നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പെൺകുട്ടിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 18 വയസ് തികയാത്ത ഒരാൾക്ക് എങ്ങനെ വോട്ടർ പട്ടികയിൽ വരാൻ സാധിക്കുമെന്ന് അവളുടെ പക്ഷം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ പെൺകുട്ടി സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടി അഭിനയിച്ച സിനിമയുടെ സംവിധായകൻ മോശമായി പെരുമാറിയ കേസിൽ പെൺകുട്ടി പോലീസിന് രഹസ്യമൊഴി നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

