സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു, കുങ്കിയാനകളെ മാറ്റി

അരിക്കൊമ്പനെ പിടികൂടാനായി എത്തിച്ച കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്ന് മാറ്റിത്തുടങ്ങി. കുങ്കിയാനകളെ കാണാൻ വരുന്ന വിനോദസഞ്ചാരികൾ ഒരു ക്രമസമാധാന പ്രശ്നമാകാൻ സാധ്യതയുണ്ട് എന്നതാണ് കാരണം.

അരിക്കൊമ്പൻ ദൗത്യം അനിശ്ചിതത്വത്തിൽ നിൽക്കെ കുങ്കിയാനകളെ അവിടെ നിർത്തുന്നത് ഉചിതമല്ല എന്ന് വനമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പ്രദേശത്ത് കുങ്കിയാനകളെ കാണാൻ ധാരാളം ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. ഈ ആൾക്കൂട്ട സാന്നിധ്യം പ്രശ്നമാണ്. അതുകൊണ്ട് അവയെ 301 കോളനിയിലേക്ക് മാറ്റും. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം അരിക്കൊമ്പനെ മാറ്റാനായി മറ്റൊരു സ്ഥലം കണ്ടുപിടിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News