
മഹാരാഷ്ട്രയിൽ ഷിൻഡെ കുനാൽ കമ്ര വിവാദത്തിൽ ആൾക്കൂട്ട ആക്രമണത്തെ അപലപിച്ച് സിപിഐ എം മഹാരാഷ്ട്ര ഘടകം. അതെ സമയം കുനാൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജനവികാരമാണ് പ്രകടിപ്പിച്ചതെന്നുമാണ് ആദിത്യ താക്കറെയുടെ പ്രതികരണം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ശിവസേന താക്കറെ പക്ഷം നേതാവും മുൻ മന്ത്രിയുമായ ആദിത്യയുടെ പ്രതികരണം. കുനാൽ കമ്ര ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജനവികാരമാണ് പ്രകടിപ്പിച്ചതെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.
പ്രതിഷേധത്തിന്റെ പേരിൽ ശിവസേന നടത്തിയ ആൾക്കൂട്ട ആക്രമണവും ഹാബിറ്റാറ്റ് സ്റ്റുഡിയോ അടിച്ചു തകർത്ത ഭരണ സഖ്യ ഗുണ്ടകളുടെ വിളയാട്ടം അപലപനീയമാണെന്ന് സിപിഐ എം മഹാരാഷ്ട്ര പ്രതികരിച്ചു .
ഖാർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ നേരിടുന്ന കുനാൽ കമ്ര നിലവിൽ പോണ്ടിച്ചേരിയിലാണെന്ന് മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.
Also Read: ഉന്നാവോ ബലാത്സംഗക്കേസ്: അതിജീവിതയുടെ കുടുംബാംഗങ്ങൾക്കും സാക്ഷികൾക്കും നൽകിയിരുന്ന സുരക്ഷ പിൻവലിച്ചു
വിവാദമായ സ്റ്റാൻഡ്-അപ്പ് കോമഡി ചിത്രീകരിച്ച ഹാബിറ്റാറ്റ് സ്റ്റുഡിയോയിൽ അനധികൃത നിർമ്മാണം തിരിച്ചറിയാൻ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അനധികൃതമായി നിർമ്മിച്ചതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഷെഡ് മാനേജ്‌മെന്റ് പൊളിച്ചുമാറ്റിയതും പക പൊക്കൽ രാഷ്ട്രീയമായാണ് പ്രതിപക്ഷം വിമർശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here