
രതീഷ് പൊതുവാള്‍ തിരക്കഥയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഒരു ദുരൂഹ സാഹചര്യത്തിൽ ഒടിടിയിലേക്ക്. ഏപ്രിൽ 15ന് റിലീസ് ചെയ്ത ചിത്രം തീയേറ്ററിലെ വൻ കുതിപ്പിന് പിന്നാലെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബനോടൊപ്പം രാജേഷ് മാധവൻ, ജാഫർ ഇടുക്കി, ശരണ്യ, സുധീഷ്, , സജിൻ ഗോപു, ദിലീഷ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
വയനാട് തോൽപ്പെട്ടിയിൽ നടക്കുന്ന കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ സേതുവിനെ ആശ്രയിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്. തൻ്റെ വീട്ടിലേക്ക് ഒരു അപരിചിതൻ കടന്നു വരുന്നതോടെ ചിത്രത്തിൻ്റെ കഥാഗതി മാറിമറിയുന്നു. മെയ് 13ന് ആണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ കാണാനാകും. വാഴയുടെ രണ്ടാം ഭാഗം തീയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒരു ദുരൂഹസാഹചര്യത്തിൽ തീയേറ്ററുകളിലേക്ക് എത്തുന്നത്. അഞ്ചിൽ 2.5 റേറ്റിങ്ങാണ് എക്കണോമിക് ടൈംസ് നൽകിയത്.
ALSO READ: ‘പേട്രിയറ്റ് എനിക്കേറെ ഇഷ്ടപ്പെട്ട സിനിമ, കഥ പറഞ്ഞപ്പോൾ തന്നെ വ്യത്യസ്തമായ അനുഭവമായിരുന്നു’: മോഹൻലാൽ
അതേസമയം, കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായെത്തിയ ‘പേട്രിയറ്റി’ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

