മേക്കപ്പ് ചെയ്യാന്‍ ഒന്നരമണിക്കൂര്‍, മേക്കപ്പ് അഴിക്കാന്‍ രണ്ടര മണിക്കൂര്‍; ദിവസവും നാല് നേരം കുളി; അനുഭവം പങ്കുവെച്ച് ചാക്കോച്ചന്‍

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ മേക്കപ്പ് ഒക്കെ ചെയ്തിട്ട് ചാവേറിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക്കായി അഭിനയിക്കാം എന്ന് വിചാരിച്ചിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ന്നാ താന്‍ കേസ് കൊട് സിനിമയെക്കാള്‍ മേക്കപ്പ് ചെയ്യേണ്ടി വന്നത് ഈ സിനിമയില്‍ ആണെന്നും താരം തുറന്നുപറഞ്ഞു.

Also Read : വ്യാജ നഗ്ന വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അബിന്‍ വീണ്ടും അറസ്റ്റില്‍

ഒന്നരമണിക്കൂര്‍ മേക്കപ്പ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മേക്കപ്പ് അഴിക്കാന്‍ എന്ന അവസ്ഥയായിരുന്നു. ഡെയിലി നാല് തവണ കുളിക്കുമായിരുന്നുവെന്നും അങ്ങനെ എന്റെ സ്‌കിന്‍ കുറെ പോയിരുന്നുവെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

Also Read : വിരാട് കൊഹ്ലി അല്ല: തനിക്ക് പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയുടെ പേരി വെളിപ്പെടുത്തി രോഹിത് ശര്‍മ്മ

‘ന്നാ താന്‍ കേസ് കൊട് സിനിമയില്‍ മേക്കപ്പ് ഒക്കെ ചെയ്തിട്ട് ചാവേറിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക്കായി അഭിനയിക്കാം എന്ന് വിചാരിച്ചു. എന്നാല്‍ ന്നാ താന്‍ കേസ് കൊട് സിനിമയെക്കാള്‍ മേക്കപ്പ് ചെയ്യേണ്ടി വന്നത് ഇതിലാണ്. മേക്കപ്പിടാന്‍ വേണ്ടി മുണ്ടൊക്കെ കയറ്റി കുത്തി ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ് . വെട്ടും കുത്തും പാടിന് പുറമെ കണ്ണില്‍ ലെന്‍സും വെച്ചു തന്നു.

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ ഫൈറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വലിയ പ്രശ്‌നം ഒന്നുമില്ലായിരുന്നു. തിരിച്ച് റൂമിലേക്ക് വന്ന് കുളിച്ച് റെഡിയാകാന്‍ പറ്റും. പക്ഷേ ഇതില്‍ നാല് പ്രാവശ്യം കുളിക്കണം, കാരണം ബ്ലഡ് ആണ് ശരീരത്തിലൊക്കെ. ബ്ലഡും പൊടിയുമൊക്കെ മിക്‌സ് ആയി, എല്ലാം കൂടെ കാണാന്‍ നല്ല രസമുണ്ടായിരുന്നു. ഒന്നരമണിക്കൂര്‍ മേക്കപ്പ് ചെയ്യാന്‍, രണ്ടര മണിക്കൂര്‍ മേക്കപ്പ് അഴിക്കാന്‍ എന്ന അവസ്ഥയായിരുന്നു. ഡെയിലി നാല് തവണ കുളിക്കുമായിരുന്നു. അങ്ങനെ എന്റെ സ്‌കിന്ന് കുറെ പോയിരുന്നു.

കഥാപാത്രത്തിനുവേണ്ടി തന്നോട് 15 കിലോ കൂട്ടാന്‍ ടിനു പറഞ്ഞെന്നും എന്നാല്‍ താന്‍ പത്ത് കിലോ മാത്രമേ കൂട്ടിയിട്ടുള്ളൂ എന്നും താരം പറഞ്ഞു. ഒരു 5 കിലോ കൂടെ കൂട്ടിയിരുന്നെങ്കില്‍ തനിക്ക് കൊളസ്‌ട്രോളും ഷുഗറുമൊക്കെ വരുമായിരുന്നെന്നും തമാശ രൂപത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News