ഡിനോസര്‍ വേള്‍ഡില്‍ പിറന്നാള്‍ ആഘോഷിച്ച് ഇസഹാഖ്

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ നാലാം പിറന്നാളായിരുന്നു ഇന്നലെ. കുഞ്ചാക്കോ ബോബനും കുടുംബവും മകന്റെ പിറന്നാള്‍ അതിഗംഭീരമായി തന്നെ ആഘോഷിച്ചു.

ഡിനോസര്‍ വേള്‍ഡ് തീമിലാണ് പിറന്നാള്‍ ആഘോഷിച്ചത്. അതേ തീമില്‍ തന്നെയാണ് ചാക്കോച്ചനും ഭാര്യയും ഇസഹാഖും വസ്ത്രം ധരിച്ചത്.

Also Read: മുഖത്ത് പുഞ്ചിരി നിലനിര്‍ത്തുക, എല്ലാവരുടെയും പുഞ്ചിരിക്ക് കാരണമാവുക, മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

കുട്ടിയായ ഇസ്ഹാക്കിനെ കൈകളില്‍ പിടിച്ചിരിക്കുന്ന ഒരു ചിത്രവും അതേ പോസില്‍ നാലുവയസ്സുകാരന്‍ ഇസ്ഹാക്കിനെ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവും പങ്കുവച്ചാണ് കുഞ്ചാക്കോ ബോബന്‍ മകന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്.

ഇസ്ഹാക്കിന്റെ പിറന്നാള്‍ ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചത്

ഒന്നാം ദിവസം മുതല്‍…
1461-ാം ദിവസം വരെ…
എന്റെ മകന് ഇന്ന് നാല് വയസ്സ് തികയുമ്പോള്‍,
സമയം എങ്ങനെ പറക്കുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല !
ജീവിതം കരുതി വയ്ക്കുന്നതെല്ലാം നിനക്ക് അനുഭവിച്ചറിയാന്‍ കഴിയട്ടെ. നീ ഒരു നല്ല മനുഷ്യനായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
നിന്റെ മുഖത്ത് പുഞ്ചിരി നിലനിര്‍ത്തുക, എല്ലാവരുടെയും മുഖത്തെ പുഞ്ചിരിക്ക് കാരണമാവുക
ജന്മദിനാശംസകള്‍ IZZU ബോയ്

താരങ്ങളായ സംവൃത സുനില്‍, ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍ ഷാഹീര്‍, മഞ്ജു വാര്യര്‍, രമേഷ് പിഷാരടി തുടങ്ങിയവര്‍ കുഞ്ഞിന് ആശംസകളറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News