കെ എം ഷാജിയുടെ വിവാദപരാമർശം; തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്ന് കുഞ്ഞനന്തന്റെ മകൾ ഷബ്‌ന

സി പി ഐ എം നേതാവായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പരാമർശങ്ങൾക്കെതിരെ കുടുംബം രംഗത്തെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് വിവാദം ഉണ്ടാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് പി കെ കുഞ്ഞനന്തന്റെ മകൾ ഷബ്ന പറഞ്ഞു. കടുത്ത അസുഖ ബാധിതനായിട്ടും മതിയായ ചികിത്സ നൽകാതിരുന്ന യുഡിഎഫ് സർക്കാരാണ് മരണത്തിന് ഉത്തരവാദിയെന്നും മകൾ പറഞ്ഞു.

Also Read: കർഷക സമരത്തിലെ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി എക്സ്

സി പി ഐഎം നേതാവായിരുന്ന പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രഹസ്യം ചോരുമോ എന്ന് ഭയന്നാണ് കൊന്നവരെ കൊല്ലുന്നതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. ഇതിനെതിരെയാണ് പി കെ കുഞ്ഞനന്തന്റെ കുടുംബം രംഗത്തെത്തിയത്. മരണത്തിന് ഉത്തരവാദി ചികിത്സ നിഷേധിച്ച യുഡിഎഫ് സർക്കാർ മാത്രമാണ്. കെ എം ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും ഷബ്ന വ്യക്തമാക്കി.

Also Read: മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി സമൻസ്

കൃത്യമായ ചികിത്സ കിട്ടാതെ വയറിലെ അൾസർ ഗുരുതരമായാണ് അച്ചൻ മരിച്ചതെന്നും മകൾ ഷബ്ന ചൂണ്ടിക്കാട്ടി. പി കെ കുഞ്ഞനന്തന് ജയിലിൽ വച്ച് ഗുരുതരമായി രോഗം ബാധിച്ചിട്ടും യുഡിഎഫ് സർക്കാർ പരോൾ നൽകാനോ നല്ല ചികിത്സ നൽകാനോ തയ്യാറായില്ലെന്ന് നേരത്തെ തന്നെ കുടുംബം ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News