കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

Pathanamthitta murder suspicion

കുന്നംകുളം പഴഞ്ഞിയിൽ കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി അരുവായി സ്വദേശി സിബിയും കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. ഇന്ന് രാവിലെയാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടത്. സിബിയുടെയും മകളുടെയും മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സിബിയെയും 18 വയസുള്ള മകൾ അലീനയെയും കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. ഭാര്യ കൈമുറിച്ച ശേഷം കയറിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 16 വയസുള്ള മകൻ ആദിത്യൻ ഉൾപ്പെടെയുള്ള കുടുംബത്തിലെ എല്ലാവരും വിഷം കഴിച്ചിരുന്നതായും വിവരം.

ALSO READ: സ്വന്തം പാർട്ടിയിലെ നേതാക്കളെ കാണാൻ നേരമില്ല; സംഘപരിവാർ നേതാക്കൾക്ക് കതക് തുറന്ന് കൊടുത്ത് വി.ഡി. സതീശൻ, പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി

ഇന്ന് രാവിലെ 5.45ന് ആദിത്യനാണ് കുന്നംകുളം പൊലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസും, ഫയർഫോഴ്സ് സംഘവും നടത്തിയ പരിശോധനയിലാണ് സിബിയുടെയും, മകളുടെയും മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. സിബിയുടെ ഭാര്യയും മകനും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമികമായി ലഭിച്ച വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News