
എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയേയും പ്രതിചേര്‍ക്കാന്‍ സാധ്യത.കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയാണെന്നാണ് പ്രതി ധനേഷിന്റെ മൊഴി.
കുട്ടികളുടെ മൊഴികള്‍ കൂടി പരിശോധിച്ചായിരിക്കും തുടര്‍ നടപടി. കുട്ടികള്‍ സി ഡബ്ല്യു സി യുടെ സംരക്ഷണയിലേക്ക് മാറ്റി. മൂന്നുമാസത്തോളമായി പീഡന വിവരം പെണ്‍കുട്ടികളുടെ അമ്മ അറിഞ്ഞിരുന്നു എന്നാണ് ധനേഷിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ അമ്മയെയും കേസില്‍ പ്രതിചേര്‍ത്തേക്കാം.
Also Read :കണ്ണൂരിലെ കൊലപാതകം; ഗൃഹനാഥനെ വെടിവച്ച് കൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യം
പെണ്‍കുട്ടികളുടെയും അമ്മയുടെയും മൊഴികള്‍ കൂടി പരിശോധിച്ചാകും നടപടി. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. പെണ്‍കുട്ടികള്‍ ഇപ്പോള്‍ സി ഡബ്ല്യു സി യുടെ സംരക്ഷണയിലേക്ക് മാറ്റി.
ഇവര്‍ക്കുള്ള കൗണ്‍സിലിംഗും പഠന സഹായവും ഉറപ്പാക്കുമെന്ന് സിഡബ്ല്യു സി വ്യക്തമാക്കി. കുട്ടികളുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അമ്മ ധനേഷുമായി സൗഹൃദത്തിലായത്. പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here