ജീവിതാനുഭവങ്ങള്‍ നല്‍കിയ കരുത്തിന്റെ പോരാട്ടം; കുസുമത്തിനെ അറിയണം!

കേരളം നിരവധിയായ സാമൂഹ്യ മാറ്റങ്ങള്‍ വിധേയമായിട്ടുണ്ട്. അനവധി പേരുടെ പ്രയത്‌നമാണ് ഇതിനു പിന്നിലുള്ളത്. അതില്‍ ഉള്‍പ്പെടുന്ന ഒരു വ്യക്തിയാണ് തിരുവനന്തപുരം മരതൂര്‍കടവ് സ്വദേശിനി കുസുമം ആര്‍ പുന്നപ്ര. ഇവരുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് വനിതകള്‍ക്ക് ഐടി കമ്പനികളില്‍ പ്രസവാവധി അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമായത്.

ALSO READ: മഹാരാഷ്ട്രയിൽ 59 പുതിയ കൊവിഡ് കേസുകൾ; രോഗികളുടെ എണ്ണം 873, മരണം ഒമ്പത്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മുന്‍ജീവനക്കാരിയും തിരുവനന്തപുരം മരുതൂര്‍ കടവ് സ്വദേശിനിയുമായ കുസുമം, നമ്മുടെ ആഗ്രഹങ്ങള്‍ക്ക് ലോകം തന്നെ കൂടെയുണ്ടാകും എന്ന പൗലോ കൊയ്ലയുടെ വാക്കുകള്‍ സത്യമെന്ന് തെളിയിച്ച വ്യക്തിത്വമാണ്.

ALSO READ: വൈപ്പിന്‍ ഞാറയ്ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ വിദേശ വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ തുടരുന്നു

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐടി സ്ഥാപനങ്ങളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുസുമം ആര് പുന്നപ്ര നിയമ പോരാട്ടത്തിന് ഒരുങ്ങിയത്. ചരിത്രപരമായ മൂന്ന് നിയമങ്ങളാണ് കുസുമത്തിന്റെ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ ഉണ്ടായത്.

ജീവിതാനുഭവങ്ങളില്‍ നിന്നാണ് കുസുമം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് വേണ്ടി ഇറങ്ങിയത്. കുസുമം തന്റെ പോരാട്ടം അവസാനിപ്പിക്കുന്നില്ല. അത് സമൂഹത്തില്‍ തഴയപ്പെടുന്നവര്‍ക്കും, വയോജനങ്ങള്‍ക്കും വേണ്ടി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News