കേരള സര്‍വകലാശാല സെനറ്റിലേക്ക് കെ.യു.ടി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വിജയം

കേരള സര്‍വകലാശാല സെനറ്റിലേക്ക് കെ.യു.ടി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. സര്‍വകലാശാല അദ്ധ്യാപക പ്രതിനിധികളായി ഡോ. എസ്. നസീബ്, ഡോ. മഞ്ജു എസ്. നായര്‍, ഡോ. സാം സോളമന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള യൂണിവേഴ്‌സിറ്റി ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.യു.ടി.എ) സ്ഥാനാര്‍ഥികളായാണ് മൂന്നുപേരും മത്സരിച്ചത്. ഇന്ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ കെ. യു. ടി. എ. 92. 81 ശതമാനം വോട്ടുകള്‍ നേടി.

ഡോ. എസ്. നസീബ് 72 ഉം ഡോ. മഞ്ജു എസ്. നായരും ഡോ. സാം സോളമനും 48 വീതവും വോട്ടുകളാണ് സ്വന്തമാക്കിയത്. ഉന്നതവിദ്യാഭ്യാസരംഗത്ത് പൊതുവിലും കേരളത്തിലെ സര്‍വകലാശാലാ വികസനത്തില്‍ പ്രത്യേകിച്ചും ഇടതുപക്ഷസര്‍ക്കാര്‍ നടത്തുന്ന ജാഗ്രതയാര്‍ന്ന പ്രവര്‍ത്തനങ്ങളെ സര്‍വകലാശാലാ സമൂഹം നെഞ്ചേറ്റിയതിന്റെ മികച്ച അടയാളമാണ് ഈ വിജയത്തിളക്കമെന്നാണ് വിലയിരുത്തുന്നത്. ഇതാദ്യമായാണ് ഇത്രയധികം ഭൂരിപക്ഷത്തില്‍ അധ്യാപക പ്രതിനിധികള്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

A++ നേടിയെടുക്കുന്നത് ഉള്‍പ്പെടെ സര്‍വകലാശാലയുടെ സമഗ്രവികസനത്തിന് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷ സിന്‍ഡിക്കേറ്റും നടത്തിയ ശക്തമായ ഇടപെടലുകളെ അധ്യാപക സമൂഹം അഭിമാനപൂര്‍വം അംഗീകരിച്ചതിന്റെ മികച്ച തെളിവാണ് ഈ ഉജ്ജ്വലവിജയമെന്ന് കെ.യു.ടി.എ പ്രസിഡന്റ് ഡോ. വി. ബിജുവും ജനറല്‍ സെക്രട്ടറി ഡോ. പ്രമോദ് കിരണും പറഞ്ഞു. ചരിത്രവിജയം സമ്മാനിച്ച എല്ലാ സര്‍വകലാശാലാ അധ്യാപകര്‍ക്കും ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. കെ. ജി. ഗോപ്ചന്ദ്രന്‍ അഭിനന്ദനം അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here