കുട്ടനാടിനെയും കുട്ടനാട് എംഎൽഎയെയും നിയമസഭയിൽ അപമാനിച്ചു; വിഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം

കുട്ടനാടിനെയും കുട്ടനാട് എംഎൽഎയും നിയമസഭയിൽ അപമാനിച്ച മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവൃത്തിയ്ക്കെതിരെ ആരും പ്രതികരിച്ചില്ലെങ്കിലും കുട്ടനാട്ടിലെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.

പ്രതിഷേധത്തിന്റെ ഭാ​ഗമായി ചമ്പക്കുളത്ത് വള്ളംകളി ഫാൻസ് ക്ലബ്ബ് വീ.ഡി സതീശന്റെ കോലം കത്തിച്ചു. ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി സഭയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ള ചോദ്യവും ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടിയുമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. സതീശന്റെ സഭയിലെ പ്രതികരണത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് ചമ്പക്കുളം വള്ളംകളി ഫാൻസ് ക്ലബ്ബ് സതീഷന്റെ കോലം കത്തിച്ചത്. മുൻ എംഎൽഎയും നെഹ്റു ട്രോഫി വള്ളംകളി സ്റ്റാർട്ടറുമായ കെ കെ ഷാജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News