നല്ല കുട്ടനാടൻ രുചിയിൽ ഷാപ്പിലെ മീൻ കറി വീട്ടിൽ ഉണ്ടാക്കിയാലോ?

fish curry

മീൻ കറി എന്നും മലയാളികൾക്ക് ഏറെ പ്രിയമാണ്. ഏത് മീൻ ആയാലും കറി വച്ചാൽ ഒരു തവി ചോർ കൂടുതൽ കഴിക്കും. നല്ല കുട്ടനാടൻ രുചിയിൽ ഷാപ്പിലെ മീൻ കറി വീട്ടിൽ ഉണ്ടാക്കിയാലോ? എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകള്‍:

1) മീൻ ഏതെങ്കിലും – 1/2 കിലോ

2) വെളിച്ചെണ്ണ – 2 സ്പൂൺ

3) പച്ചമുളക് – 6 എണ്ണം

ഇഞ്ചി – ഒരു വലിയ കഷ്ണം

സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം

വേപ്പില – 1 കതിർ

വെള്ളുള്ളി – 1 എണ്ണം

ഉലുവ – 1/2 ടീസ്പൂൺ

4) മുളക് പൊടി- 1 സ്പൂൺ

മല്ലിപൊടി – 1 സ്പൂൺ

മഞ്ഞൾപൊടി -1/2 ടീസ്പൂൺ

5) തക്കാളി – 1 എണ്ണം

കുടപുളി – 1 കഷ്ണം

വെള്ളം – ആവശ്യത്തിനു

ഉപ്പു – ആവശ്യത്തിനു

വേപ്പില – 1 കതിർ

7) കട്ടിയുള്ള തേങ്ങ പാൽ – 1 കപ്പ്‌

08 ) വെളിച്ചെണ്ണ – 5 സ്പൂൺ

09 ) ചെറിയ ഉള്ളി – 6 എണ്ണം

Also read: ചൂടല്ലേ; കുലുക്കി സർബത്ത് സൂപ്പറാ !

ഉണ്ടാക്കുന്ന വിധം:
പച്ചമുളക്, ഇഞ്ചി, സവാള, വേപ്പില, വെള്ളുള്ളി, ഉലുവ തുടങ്ങിയവ നല്ലപോലെ ചതച്ചെടുക്കുക (മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചാലും മതി ). മീൻ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോൾ മുളക് പൊടി, മല്ലിപൊടി, മഞ്ഞൾപൊടി തുടങ്ങിയവ ചേർത്ത് മൂപിച്ചു എടുക്കുക.

അതിലേക്കു തക്കാളി അരിഞ്ഞതും ചേർത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങൾ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേർത്ത് തിളപിക്കുക .അതിലേക്ക് മീൻ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാൽ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാൽ ചേർത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയിൽ ചേർക്കുക . നല്ല കിടിലൻ മീൻ കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News