
കുവൈത്തിന്റെ വടക്കൻ അതിർത്തിയിലെ അബ്ദലി അതിർത്തി കവാടത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ അതിർത്തി കവാടത്തിലെ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് പ്രതിരോധ മന്ത്രാലയമാണ് ആക്രമണവിവരം സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏ ജൻസികളും സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി സാങ്കേതിക സംഘങ്ങളെ വിന്യസിച്ചതായും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അബ്ദലി അതിർത്തി കവാടത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.
സ്ഥിതിഗതികൾ സാധാരണ നിലയിലായ ശേഷം ഗതാഗതം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്ര തിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

