
കുവൈറ്റിൽ റംസാൻ മാസത്തിൽ പിടിക്കപ്പെടുന്ന യാചകർക്കെതിരെ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകളിൽ പിടികൂടിയ പ്രവാസികളായ 8 സ്ത്രീകളും 3 പുരുഷന്മാരെയും നാടുകടത്തുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.
ആരാധനാലയങ്ങൾ, മാളുകൾ, കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് യാചകരെ പിടികൂടിയത്. ഇത്തരം പ്രവണതകൾ രാജ്യത്ത് അനുവദനീയമല്ല . യാചകരെ പിടികൂടാൻ പ്രത്യേക സംഘത്തെ രാജ്യവ്യാപകമായി നിയോഗിച്ചിട്ടുണ്ട്.
ALSO READ: തോക്കുമായി വിമാനത്തിൽ കയറി ഭീഷണി മുഴക്കി; ഓസ്‌ട്രേലിയയിൽ 17 കാരൻ അറസ്റ്റിൽ
നിലവിൽ പിടികൂടിയവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്നും അധികൃതർ പറഞ്ഞു. റമദാനിൽ രാജ്യത്ത് അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ENGLISH NEWS SUMMARY: Authorities in Kuwait have begun taking strong action against beggars caught begging during the month of Ramadan. The Ministry of Interior has announced that eight women and three men who were caught during inspections conducted in recent days will be deported.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here