
കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനിമുതൽ, സിവിൽ ഐഡിയിൽ വിലാസം പുതുക്കാൻ സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ടി വരില്ല. സിവിൽ ഐഡി കാർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന താമസ വിലാസം ഇനി മുതൽ ഏകീകൃത സർക്കാർ ഇ-സർവീസ് പ്ലാറ്റ്‌ഫോമായ ‘സാഹൽ’ ആപ്പ് വഴി നേരിട്ട് മാറ്റാനും പുതുക്കാനും സാധിക്കും.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പിലാണ് പുതിയ സേവനം മെയ് 11 മുതൽ പ്രാവർത്തികമായതായി അറിയിച്ചത്. ഇതുവരെ, അഡ്രസ്സ് മാറുന്നതിനു മുൻകൂർ അപ്പോയിന്റ്മെന്റ് എടുക്കുകയും, പാസി ഓഫീസിൽ നേരിട്ട് ഹാജരാകുകയും വേണമെന്നായിരുന്നു, ഇത് പ്രവാസികൾക്ക് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ALSO READ: ക്രിക്കറ്റിലെ ഈ റെക്കോർഡ് യു എ ഇ വനിതകൾക്ക് സ്വന്തം; മഴ കണ്ട് കൂട്ടമായി ഔട്ട് ‘വരിച്ചു’, വമ്പൻ ജയം
ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സുഗമവും സുരക്ഷിതവുമായ വിലാസമാറ്റം അനുവദിക്കുന്ന ഡിജിറ്റൽ സേവനം ആരംഭിച്ചത്. ‘സാഹൽ’ ആപ്പിലെ ‘അഡ്രസ് ചെയ്ഞ്ച് ഫോർ നോൺ കുവൈറ്റിസ്’ എന്ന വിഭാഗത്തിലൂടെ വിലാസം ഓൺലൈനായി അപ്ഡേറ്റ് ചെയ്യാവുന്നതാണെന്നാണ് അധികൃതർ അറീയിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

