കുവൈത്ത്: നിലവിലെ വൈദ്യുതി നിയന്ത്രണ നടപടികൾ തുടരും

kuwait

കുവൈത്തിൽ നിലവിലെ വൈദ്യുതി നിയന്ത്രണ നടപടികൾ തുടരുമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഉയർന്ന വേനൽക്കാല ഉപഭോഗവും ഉൽപാദന യൂണിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും ചേർന്നതാണ് നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം. റൗദത്തൈൻ, അബ്ദലി, വഫ്ര, മിൻ അബ്ദുല്ല, സുബ്ഹാൻ, സുലൈബിയ, അൽ റായ്, ഷുവൈഖ് ഇൻഡസ്ട്രിയൽ തുടങ്ങിയ മേഖലകളിൽ താൽക്കാലിക ലോഡ് ഷെഡിംഗ് നടപ്പിലാക്കുമെന്നും മൂന്ന് മണിക്കൂറിൽ കൂടാത്ത രീതിയിലായിരിക്കും വൈദ്യുതി തടസ്സമുണ്ടാകുക എന്ന് മന്ത്രാലയം വ്യക്തമാക്കി.

ALSO READ; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ: ബാലകലാമേള രജിസ്ട്രേഷൻ ഏപ്രിൽ 26 വരെ

വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു. എയർ കണ്ടീഷനുകൾ, വാട്ടർ ഹീറ്ററുകൾ പോലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, രാജ്യത്തെ വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളും മന്ത്രാലയം തുടരുന്നതായി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News